വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോക ഫുട്‌ബോളില്‍ ബ്രസീല്‍ പിന്നോട്ടേക്ക്; നെയ്മര്‍

By Gokul

റിയോ ഡെ ജനീറോ: അഞ്ച് ലോക കിരീടങ്ങളുമായി ഫുട്‌ബോളിലെ മുടിചൂടാമന്നന്മാരായ ബ്രസീല്‍ ലോകഫുട്‌ബോളില്‍ പിന്നോക്കം പോകുകയാണെന്ന് സൂപ്പര്‍ താരം നെയ്മര്‍. ഒരു ടിവി അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ടീമിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പരിതപിച്ചത്. തങ്ങളുടെ പ്രതാപത്തിലേക്ക് തിരികെയെത്താന്‍ ബ്രസീല്‍ ഏറെ പരിശ്രമിക്കേണ്ടിവരുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഏറ്റവും മികച്ച ടീമിനെയാണ് ലോകകപ്പിന് ഒരുക്കിയിരുന്നത്. കോച്ചിന്റെ തീരുമാനങ്ങള്‍ പിഴച്ചുവോ എന്ന പറയാന്‍ താന്‍ ആളല്ലെന്ന് നെയ്മര്‍ പറഞ്ഞു. താനായിരുന്നു കോച്ചെങ്കില്‍ 23 അംഗ സ്‌ക്വാഡില്‍ മാറ്റമൊന്നുമുണ്ടാകുമായിരുന്നില്ല. തെറ്റുകള്‍ എല്ലാവര്‍ക്കും പറ്റും. കളിയില്‍ തോറ്റതിനാല്‍ ഒരാളെ മാത്രം പഴിക്കുന്നതില്‍ അര്‍ത്ഥമില്ല. കൂട്ടായ തീരുമാനം നടപ്പാക്കുകയാണ് പ്രധാനമായും കോച്ച് ചെയ്യുന്നതെന്നും നെയ്മര്‍ പറയുന്നു.

neymar-barcelona

ലോകകപ്പിലെ തോല്‍വി ആരാധകരിലേല്‍പ്പിച്ച മുറിവ് വലുതാണ്. ലോകകപ്പ് നേടണമെന്നുതന്നെയായിരുന്നു ഞങ്ങളുടെ ആഗ്രഹം. ഏതൊരു കളിക്കാരനെയും പോലെ ചെറുപ്പം മുതല്‍ താനും ലോകകപ്പ് സ്വപ്‌നം കണ്ടു തുടങ്ങിയിരുന്നു. ഇപ്പോഴത്തെ തോല്‍വിയില്‍ നിന്നും ടീം വളരെ വേഗത്തില്‍ തിരിച്ചുവരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും നെയ്മര്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു.

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊളംബിയയ്‌ക്കെതിരായ മത്സരത്തില്‍ നട്ടെല്ലിന് പരിക്കേറ്റ നെയ്മര്‍ ഇപ്പോള്‍ ചികിത്സയിലാണ്. നെയ്മറിന്റെ അഭാവത്തില്‍ സെമിയില്‍ ജര്‍മനിയോട് 7-1 എന്ന സ്‌കോറിനും, ലൂസേഴ്‌സ് ഫൈനലില്‍ ഹോളണ്ടിനോട് 3-0 എന്ന സ്‌കോറിനും ബ്രസീല്‍ പരാജയപ്പെട്ടിരുന്നു. ലോകകപ്പിലെ തോല്‍വി അവരെ ഫിഫ റാങ്കിങ്ങിലും പിന്നോട്ടടുപ്പിച്ചു.

Story first published: Thursday, July 24, 2014, 8:01 [IST]
Other articles published on Jul 24, 2014
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X