Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെസ്റ്റ് ഫിഫ പ്ലെയറാകാന്‍ ക്രിസ്റ്റ്യാനോ - മെസി- നെയ്മര്‍ ത്രയം !! സാധ്യത റയല്‍ ഹീറോക്ക് !!

ലണ്ടന്‍: മികച്ച പുരുഷ ഫുട്‌ബോളര്‍ക്കുള്ള ബെസ്റ്റ് ഫിഫ പ്ലെയര്‍ അവാര്‍ഡിന് മൂന്ന് പേര്‍ - ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍മെസി, നെയ്മര്‍ ! കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണക്കായി പുറത്തെടുത്ത മികവാണ് നെയ്മറിന് അന്തിമ ചുരുക്കപ്പട്ടകയില്‍ ഇടം നേടിക്കൊടുത്തത്. ഇപ്പോള്‍ ഫ്രാന്‍സില്‍ പി എസ് ജിയുടെ താരമാണ് നെയ്മര്‍. 222 ദശലക്ഷം യൂറോയുടെ ലോക റെക്കോര്‍ഡ് ട്രാന്‍സ്ഫറിലാണ് നെയ്മര്‍ പി എസ് ജിയിലെത്തിയത്.

neymar1

റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏറ്റവും സാധ്യതയുള്ള സ്ഥാനാര്‍ഥിയാണ്. തുടരെ മൂന്നാം തവണയും ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയാണ് ക്രിസ്റ്റ്യാനോ ലോകഫുട്‌ബോളിലെ ബെസ്റ്റ് ആകുവാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ക്രിസ്റ്റിയാനോക്കായിരുന്നു പുരസ്‌കാരം. റയലിനൊപ്പം ചാമ്പ്യന്‍സ് ലീഗും പോര്‍ച്ചുഗലിനൊപ്പം യൂറോ കപ്പും നേടിയത് ക്രിസ്റ്റ്യാനോക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. 2008 ലും ക്രിസ്റ്റ്യാനോ ഫിഫ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം നേടിയിരുന്നു. നാല് തവണ ബാലണ്‍ദ്യോറും സ്വന്തമാക്കി.
cristiano-ronaldo-24-1506227742.jpg -Properties

ലയണല്‍ മെസി കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണക്കായി 54 ഗോളുകളാണ് നേടിയത്. കോപ ഡെല്‍ റേയും സ്പാനിഷ് സൂപ്പര്‍ കപ്പും സ്വന്തമാക്കി. അഞ്ച് തവണ ബാലണ്‍ദ്യോര്‍ നേടിയ മെസി നടപ്പ് സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് പന്ത്രണ്ട് ഗോളുകളുമായി മിന്നും ഫോമിലാണ്.
messi500

ഫിഫയും ഫ്രാന്‍സ് മാഗസിനും ആറ് വര്‍ഷമായി നല്‍കി വന്നിരുന്ന ബാലണ്‍ദ്യോര്‍ പുരസ്‌കാരം നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണ് പ്രഥമ ഫിഫ ബെസ്റ്റ് പ്ലെയര്‍ പുരസ്‌കാരം കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയത്. ക്രിസ്റ്റ്യാനോക്കായിരുന്നു അവാര്‍ഡ്. ബെസ്റ്റ് ഫിഫ വനിതാ പ്ലെയര്‍ അവാര്‍ഡിന്റെ ചുരുക്കപ്പട്ടികയില്‍ വെനിസ്വെലയുടെ ഡെയ്‌ന കാസ്റ്റെലനോസും യു എസ് എയുടെ കാള്‍ലി ലോയ്ഡും ഹോളണ്ടിന്റെ ലിസെ മാര്‍ട്ടെന്‍സും ഇടം പിടിച്ചു.
Story first published: Sunday, September 24, 2017, 10:07 [IST]
Other articles published on Sep 24, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+