Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയെ പെനല്‍റ്റി പഠിപ്പിച്ചത് നെയ്മര്‍!! ഇതു സത്യം തന്നെ, തുറന്നു പറഞ്ഞ് ബ്രസീല്‍ സൂപ്പര്‍ താരം

ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊരാളും അര്‍ജന്റൈന്‍ ക്യാപ്റ്റനുമായ ലയണല്‍ മെസ്സിയെക്കുറിച്ച് ആശ്ചര്യപ്പെടുത്തുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സുഹൃത്തും ബ്രസീലിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കറുമായ നെയ്മര്‍. സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ ഒരുമിച്ചു കളിക്കവെ പെനല്‍റ്റികളെടുക്കാന്‍ മെസ്സിയെ താന്‍ സഹായിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

മെസ്സി തന്നെയാണ് സ്വയം തന്നോടു ഇക്കാര്യത്തില്‍ സഹായം തേടിയതെന്നും നെയ്മര്‍ പറയുന്നു. ബാഴ്‌സലോണയില്‍ ഒരുമിച്ച് കളിക്കവെയാണ് മെസ്സിയും നെയ്മറും ഉറ്റ സുഹൃത്തുക്കളായി മാറുന്നത്. 2013 മുതല്‍ 2017വരെ ഇരുവരും ക്ലബ്ബിനായി ഒരുമിച്ച് പന്തു തട്ടുകയും ചെയ്തു. ബാഴ്‌സയുടെ ഭാഗ്യജോടികളും കൂടിയായിരുന്നു ഇരുവരും.

വിവിധ ടൂര്‍ണമെന്റുകളിലായി ക്ലബ്ബിനു വേണ്ടി 161 മല്‍സരങ്ങളിലാണ് മെസ്സിയും നെയ്മറും ഒരുമിച്ച് കളിച്ചത്. 56 ഗോളുകളില്‍ രണ്ടു പേരും പങ്കാളികളാവുകയും ചെയ്തു. 2014-15 സീസണില്‍ ബാഴ്‌സയെ ട്രിപ്പിള്‍ കിരീടനേട്ടത്തിലേക്കു നയിക്കുന്നതിലും ഈ ജോടിക്കു നിര്‍ണായക പങ്കുണ്ടായിരുന്നു. ഒടുവില്‍ 2017ലാണ് നെയ്മര്‍ ബാഴ്‌സ വിട്ട് ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജിയിലെത്തിയത്. 222 മില്ല്യണ്‍ യൂറോയെന്ന റെക്കോര്‍ഡ് തുകയ്ക്കായിരുന്നു ഇത്.

NEYMAR MESSI

സഹായം തേടി മെസ്സി

പോഡ്പാ പോഡ്കാസ്റ്റിനു നല്‍കിയ അഭിമുഖത്തിലാണ് ബാഴ്‌സലോണയില്‍ ഒരുമിച്ച് കളിച്ചിരുന്ന സമയത്തു ലയണല്‍ മെസ്സി പെനല്‍റ്റിയെക്കുറിച്ച് തന്റെ സഹായം തേടിയിരുന്നതായി നെയ്മറുടെ വെളിപ്പെടുത്തല്‍. മെസ്സിയെ പെനല്‍റ്റിയെടുക്കാന്‍ ഞാന്‍ സഹായിച്ചിരുന്നു. ഞങ്ങള്‍ ഒരുമിച്ച് പരിശീലനം നടത്തവെയാണ് അദ്ദേഹം ഇതേക്കുറിച്ച് എന്നോടു ചോദിച്ചത്. നീ എങ്ങനെയാണ് ഈ തരത്തില്‍ പെനല്‍റ്റികളെടുക്കുന്നതെന്നായിരുന്നു മെസ്സിയുടെ ചോദ്യം.

അതു കേട്ട് ഞാന്‍ ശരിക്കും അമ്പരന്നു. നിങ്ങള്‍ ലയണല്‍ മെസ്സിയാണ്. എനിക്കു കഴിയുമെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുമെന്നു ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. തുടര്‍ന്ന് പെനല്‍റ്റിയെടുക്കുന്നത് മെസ്സിയെ പഠിപ്പിക്കുകയും അദ്ദേഹം അതു പരിശീലിക്കുകയും ചെയ്തതായും നെയ്മര്‍ വ്യക്തമാക്കി.

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പെനല്‍റ്റി വീരന്‍മാരില്‍ ഒരാളായാണ് നെയ്മര്‍ വിശേഷിപ്പിക്കപ്പെടുന്നത്. രാജ്യത്തിനും വിവിധ കബ്ബുകള്‍ക്കുമായി ഇതിനകം അദ്ദേഹം 88 പെനല്‍റ്റി ഗോളുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. പാഴാക്കിയത് വെറും 18 എണ്ണം മാത്രമാണ്. ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിനൊപ്പമുള്ള ആദ്യകാല സീസണുകളില്‍ പെനല്‍റ്റികളെടുക്കുന്നതില്‍ ഒരു പ്രത്യേക ടെക്‌നിക്ക് തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു.

പെനല്‍റ്റിയെടുക്കാന്‍ മുന്നോട്ടു അല്‍പ്പം വന്ന ശേഷം പെട്ടെന്നു നില്‍ക്കുകയും പിന്നാലെ കിക്കെടുക്കുകയുമായിരുന്നു ഈ ശൈലി. ഇതു പലപ്പോഴും ഗോള്‍മുഖത്തുള്ള ഗോള്‍കീപ്പര്‍മാരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു.

പല ഗോള്‍കീപ്പര്‍മാരും ഇടതോ, വലതോ വശത്തേക്കു പെട്ടെന്നു ഡൈവ് ചെയ്യുകയും ഇതിനിടെ നെയ്മര്‍ എതിര്‍ വശത്തേക്കു ഷോട്ടുകള്‍ തൊടുത്ത് പെനല്‍റ്റികള്‍ ഗോളാക്കി മാറ്റുകയും ചെയ്തു. എന്നാല്‍ 2010ല്‍ ഈ തരത്തില്‍ ഗോളുകളെടുക്കുന്ന രീതി ഫിഫ വിലക്കുകയായിരുന്നു. ഇതു ഗോള്‍കീപ്പര്‍മാരോടുള്ള അനീതിയാണെന്നും ഫിഫ ചൂണ്ടിക്കാണിച്ചിരുന്നു.

Story first published: Friday, February 28, 2025, 15:57 [IST]
Other articles published on Feb 28, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+