Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിക്കുമാറി തിരിച്ചെത്തി, തകര്‍പ്പന്‍ കളിയുമായി നെയ്മര്‍; പിഎസ്ജിക്ക് ഗംഭീര വിജയം

പാരിസ്: നീണ്ടനാളത്തെ പരിക്കിനുശേഷം സൂപ്പര്‍താരം നെയ്മര്‍ തിരിച്ചെത്തിയ മത്സരത്തില്‍ പിഎസ്ജിക്ക് ജയം. ഫ്രഞ്ച് ലീഗില്‍ ലില്ലെക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ചാമ്പ്യന്മാര്‍ ജയിച്ചുകയറിയത്. നെയ്മര്‍ തിളങ്ങിയ മത്സരത്തില്‍ അര്‍ജന്റീനന്‍ താരങ്ങളുടെ വകയായിരുന്നു ഗോള്‍. മത്സരത്തിന്റെ 17-ാം മിനിറ്റില്‍ ഇക്കാര്‍ഡിയും 31-ാം മിനിറ്റില്‍ ആഞ്ചല്‍ ഡി മരിയയും പിഎസ്ജിക്കായി വലകുലുക്കി. ജയത്തോടെ 14 കളിയില്‍ നിന്നും 33 പോയന്റോടെ പിഎസ്ജി ലീഗില്‍ ബഹുദൂരം മുന്നിലാണ്.

കഴിഞ്ഞദിവസം നെയ്മര്‍ ഡേവിസ്‌കപ്പ് ടെന്നീസ് മത്സരം കാണാനായി പോയത് പരിശീലകന്‍ തോമസ് ട്യൂഷലിന്റെ അനിഷ്ടത്തിന് കാരണമായിരുന്നു. പരിക്കിന് മുന്‍പ് ഒക്ടോബര്‍ 5നാണ് നെയ്മര്‍ അവസാനമായി പിഎസ്ജിക്കുവേണ്ടി കളിച്ചത്. ഒക്ടോബര്‍ 13ന് നൈജീരിയയ്‌ക്കെതിരെ നടന്ന ബ്രസീലിന്റെ മത്സരത്തിനിടെ പരിക്കേല്‍ക്കുകയായിരുന്നു. പരിക്കിനുശേഷമെത്തിയ മത്സരത്തില്‍ കളംനിറഞ്ഞ് കളിച്ച ലോകത്തെ വിലപിടിപ്പുള്ള താരം അസാധ്യമായ പാസുകളും ക്രോസുകളുമായി ശ്രദ്ധപിടിച്ചുപറ്റി.

neymarpsg

അന്താരാഷ്ട്ര ഫുട്‌ബോളിനായുള്ള ഇടവേളയ്ക്കുശേഷം യൂറോപ്യന്‍ ലീഗുകള്‍ വീണ്ടുമുണര്‍ന്നപ്പോള്‍ ജര്‍മനിയില്‍ ബൊറൂസിയ ഡോട്ട്മുണ്ട് അവസാന മിനിറ്റിലെ ഗോളില്‍ സമനില പിടിച്ചുപറ്റി. 3-3 എന്ന നിലയില്‍ പാഡര്‍ബോണ്‍ ആണ് ബൊറൂസിയയുടെ നിലതെറ്റിച്ചത്. ജേഡന്‍ സാഞ്ചോ(47), അലക്‌സ് വിറ്റ്‌സെല്‍(84), മാര്‍ക്കോ റൂസ്(90+2) എന്നിവരാണ് ബൊറൂസിയയുടെ സ്‌കോറര്‍മാര്‍. മാംബ(5, 37), ഹോള്‍ട്ട്മാന്‍(43) എന്നിവര്‍ എതിരാളികള്‍ക്കായും സ്‌കോര്‍ ചെയ്തു. സ്പാനിഷ് ലാ ലീഗയില്‍ ലെവാന്റെ 2-1ന് മല്ലോര്‍ക്കയേയും തോല്‍പ്പിച്ചു.

Story first published: Saturday, November 23, 2019, 10:00 [IST]
Other articles published on Nov 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+