കോപ്പ അമേരിക്ക; നെയ്മറെ ബ്രസീല്‍ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റി; പകരം മറ്റൊരുതാരം
റിയോ ഡി ജനീറോ: സ്വന്തം നാട്ടില്‍ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസീല്‍ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. ലോകകപ്പില്‍ ടീമിനെ നയിച്ച നെയ്മര്‍ക്കു പകരം പ്രതിരോധതാരം ഡാനി ആല്‍വെസിനെയാണ് ക്യാപ്റ്റനായി തെരഞ്ഞെടുത്തിരിക്കുന്നത്. പിഎസ്ജിയില്‍ നെയ്മറുടെ സഹതാരം കൂടിയാണ് ആല്‍വെസ്. ആല്‍വെസ് ക്യാപ്റ്റനാകുമെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.

ഖത്തര്‍, ഹോണ്ടുറാസ് ടീമുകള്‍ക്കെതിരെ വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങളിലും ആല്‍വെസ് ആയിരിക്കും ക്യാപ്റ്റന്‍. ബ്രസീല്‍ ടീമിലെ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരില്‍ ഒരാളാണ് ആല്‍വെസ്. 138 മത്സരങ്ങളില്‍ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. നേരത്തെ 2018ല്‍ ജര്‍മനിയുമായി നടന്ന സൗഹൃദ മത്സരത്തില്‍ ആല്‍വെസ് താത്കാലിക ക്യാപ്റ്റനായിരുന്നു.
ക്ലബ്ബ് ഫുട്‌ബോളില്‍ സമീപകാലത്ത് മോശം പ്രകടനം നടത്തുന്ന നെയ്മര്‍ തുടരെ ലഭിച്ച സസ്‌പെന്‍ഷനുകളില്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഫ്രഞ്ച് കപ്പ് ഫൈനലിനുശേഷം ആരാധകനെ ഇടിച്ച സംഭവത്തില്‍ നെയ്മര്‍ക്ക് ഫ്രഞ്ച് ഫുട്‌ബോള്‍ അധികൃതര്‍ മൂന്ന് മത്സരങ്ങളില്‍നിന്നും വിലക്ക് നല്‍കിയിരുന്നു. കൂടാതെ, ചാമ്പ്യന്‍സ് ലീഗിലെ അച്ചടക്ക ലംഘനത്തിനും താരത്തിന് വിലക്ക് ലഭിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍കൂടിയാണ് ക്യാപ്റ്റനെ മാറ്റിയതെന്നാണ് സൂചന. ജൂണ്‍ 14 മുതല്‍ ജൂലൈ 7 വരെയാണ് കോപ്പ അമേരിക്ക ടൂര്‍ണമന്റ് നടക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications