കനത്ത തിരിച്ചടിയായി പരിക്ക്; മാഞ്ചസ്റ്ററിനെ നേരിടാന്‍ നെയ്മറില്ല; 2 മാസം പുറത്ത്
ലണ്ടന്‍: ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ പരിക്കിനെ തുടര്‍ന്ന് 10 ആഴ്ച കളിക്കളത്തില്‍നിന്നും വിട്ടുനില്‍ക്കേണ്ടിവരുമെന്നുറപ്പായി. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടാന്‍ ഒരുങ്ങുന്ന ഫ്രഞ്ച് ടീം പിഎസ്ജിക്ക് നെയ്മറിന്റെ സേവനം ലഭ്യമാകില്ല. ഫിബ്രുവരി 12നാണ് യുണൈറ്റഡുമായുള്ള ആദ്യ മത്സരം. മാര്‍ച്ച് 6ന് രണ്ടാംപാദ മത്സരം നടക്കും.

അതേസമയം, ചാമ്പ്യന്‍സ് ലീഗില്‍ ടീം ക്വാര്‍ട്ടറിലെത്തിയാല്‍ നെയ്മര്‍ക്ക് കളിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷ. ജനുവരി 23ന് ഫ്രഞ്ച് ലീഗില്‍ സ്ട്രാസ്ബര്‍ഗിനെതിരായ മത്സരത്തിനിടെയാണ് നെയ്മര്‍ക്ക് പരിക്കേറ്റത്. നേരത്തെ മാസങ്ങളോളം പുറത്തിരിക്കേണ്ടിവന്ന അതേ പരിക്ക് താരത്തെ വീണ്ടും പിടികൂടുകയായിരുന്നു. കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ താരം കരഞ്ഞുകൊണ്ടാണ് കളംവിട്ടത്.
നെയ്മറെ കൂടുതല്‍ വിദഗ്ധ പരിശോധനകള്‍ക്ക് വിധേയനാക്കിയശേഷമാണ് 10 ആഴ്ച കളത്തില്‍നിന്നും വിട്ടുനില്‍ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. കഴിഞ്ഞവര്‍ഷം 11 ആഴ്ചയാണ് നെയ്മര്‍ പരിക്കുമൂലം പുറത്തിരുന്നത്. ലോകകപ്പിന് തൊട്ടുമുന്‍പ് താരം ബ്രസീല്‍ ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു. നെയ്മര്‍ ഇല്ലെങ്കിലും ഇത്തവണയും പിഎസ്ജി ഫ്രഞ്ച് ലീഗ് കിരീടം നേടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. 20 മത്സരങ്ങളില്‍നിന്നും 56 പോയന്റുമായി ബഹുദൂരം മുന്നിലാണ് ടീം ഇപ്പോള്‍. ചാമ്പ്യന്‍സ് ലീഗിലേത് ഉള്‍പ്പെടെ സീസണില്‍ 18 ഗോളുകള്‍ നെയ്മര്‍ പിഎസ്ജിക്കായി നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications