Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പിലെ താരമൂല്യമുള്ള ഫുട്‌ബോളര്‍മാരുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ ഏഴാംസ്ഥാനത്ത്!

പാരിസ്: ലോകഫുട്‌ബോളിലെ ഏറ്റവും മൂല്യമേറിയ താരങ്ങള്‍ ആരെന്ന ചോദ്യത്തിന് രണ്ട് പേരുകളാണ് പ്രധാനമായും ഉയരുക - ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി. എന്നാല്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായിട്ടുള്ള സി ഐ ഇ എസ് (സെന്റര്‍ ഫോര്‍ സ്‌പോര്‍ട്‌സ് സ്റ്റഡീസ്) ഫുട്‌ബോള്‍ നിരീക്ഷണ അക്കാദമി പുതിയ പഠനം വ്യക്തമാക്കുന്നത് യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫുട്‌ബോളര്‍ ബാഴ്‌സലോണയുടെ ബ്രസീലിയന്‍ താരം നെയ്മറാണെന്ന്. 216 ദശലക്ഷം പൗണ്ടാണ് നെയ്മറുടെ മൂല്യം.

മെസി രണ്ടാമത്, ക്രിസ്റ്റ്യാനോ ഏഴാമത് !

മെസി രണ്ടാമത്, ക്രിസ്റ്റ്യാനോ ഏഴാമത് !

രണ്ടാം സ്ഥാനത്തുള്ള മെസിയെല്ലാം ഏറെ പിറകിലാണ്. 149 ദശലക്ഷം പൗണ്ട് മാത്രമാണ് മെസിയുടെ മൂല്യം. ബാലണ്‍ദ്യോറും ഫിഫ വേള്‍ഡ് ബെസ്റ്റ്‌പ്ലെയറുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 111 ദശലക്ഷം പൗണ്ടുമായി ഈ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് !

 ബെയ്‌ലിന് ക്ലബ്ബ് മൂല്യത്തേക്കാള്‍ ഇടിവ് !

ബെയ്‌ലിന് ക്ലബ്ബ് മൂല്യത്തേക്കാള്‍ ഇടിവ് !

നൂറ് ദശലക്ഷം പൗണ്ടിന് മുകളില്‍ പത്ത് പേര്‍ മാത്രമേയുള്ളൂ. റയല്‍ മാഡ്രിഡ് താരമായ ഗാരെത് ബെയ്‌ലാകട്ടെ 73.8 ദശലക്ഷം പൗണ്ടുമായി പതിനാലാം സ്ഥാനത്തും. റയല്‍മാഡ്രിഡ് ക്ലബ്ബ് ബെയ്‌ലിന് ട്രാന്‍സ്ഫറില്‍ നല്‍കിയ മൂല്യം 85.3 ദശലക്ഷം പൗണ്ടാണ് !

പോഗ്ബ കാണുന്നത് പോലെയല്ല, മൂല്യമുണ്ട് !

പോഗ്ബ കാണുന്നത് പോലെയല്ല, മൂല്യമുണ്ട് !

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പോള്‍ പോഗ്ബയുടെ മൂല്യം 136.4 ദശലക്ഷം പൗണ്ടാണ്. യുവെന്റസില്‍ നിന്ന് പോഗ്ബയെ 89 ദശലക്ഷം പൗണ്ടിന്റെ ട്രാന്‍സ്ഫറിലാണ് യുനൈറ്റഡ് സ്വന്തമാക്കിയത്.

 ആദ്യ പത്തില്‍ രണ്ട് രണ്ട് ഇംഗ്ലീഷ് !

ആദ്യ പത്തില്‍ രണ്ട് രണ്ട് ഇംഗ്ലീഷ് !

ആദ്യ പത്തില്‍ ഇടം നേടിയത് രണ്ട് ഇംഗ്ലണ്ട് താരങ്ങളാണ്. ടോട്ടനം ഹോസ്പറിന്റെ ഹാരി കാനും (122 ദശലക്ഷം പൗണ്ട്), ഡെലെ ആലീയും (96 ദശലക്ഷം പൗണ്ട്).

സ്പാനിഷ് മൂല്യം !

സ്പാനിഷ് മൂല്യം !

ഈ പട്ടികയിലെ ആദ്യ അഞ്ച് പേരില്‍ നാല് പേരും സ്പാനിഷ് ലാ ലിഗ താരങ്ങളാണ്. പുറമെ നിന്നുള്ള ഏക താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കളിക്കുന്ന പോള്‍ പോഗ്ബയാണ്. ബാഴ്‌സ താരങ്ങളായ നെയ്മറും മെസിയും കഴിഞ്ഞാല്‍ പോഗ്ബക്കാണ് മൂല്യം. നാലാംസ്ഥാനത്ത് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അന്റോയിന്‍ ഗ്രീസ്മാന്‍ (132 ദശലക്ഷം പൗണ്ട്). അഞ്ചാം സ്ഥാനം ബാഴ്‌സയുടെ ലൂയിസ് സുവാരസിന് (12 ദശലക്ഷം പൗണ്ട്).

ആദ്യ നൂറില്‍ 42 ഇംഗ്ലീഷ് !

ആദ്യ നൂറില്‍ 42 ഇംഗ്ലീഷ് !

ഏറ്റവും മൂല്യമുള്ള ആദ്യ നൂറ് കളിക്കാരില്‍ നാല്‍പ്പത്തിരണ്ട് പേരും ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ നിന്നാണ്. ചെല്‍സിയുടെ എദെന്‍ ഹസാദ് (89 ദ. പൗണ്ട്), മാഞ്ചസ്റ്ററിന്റെ ആന്റണി മാര്‍ഷ്വല്‍ (81 ദ. പൗണ്ട്), സിറ്റിയുടെ റഹീംസ്റ്റെര്‍ലിംഗ് (75 ദ. പൗണ്ട്), ലെസ്റ്റര്‍ സിറ്റിയുടെ ജാമി വാര്‍ഡി (45 ദ. പൗണ്ട്) എന്നിവര്‍ ഇതിലുള്‍പ്പെടുന്നു.

മൂല്യം കണക്കാക്കുന്നത് എങ്ങനെ ?

മൂല്യം കണക്കാക്കുന്നത് എങ്ങനെ ?

താരങ്ങളുടെ മൂല്യം അക്കാദമിക് സംഘം കണക്കാക്കുന്നത് പല വിഷയങ്ങള്‍ പഠിച്ചിട്ടാണ്. ഒരു താരത്തിന്റെ നിലവിലെ ട്രാന്‍സ്ഫര്‍ മൂല്യം, ഇപ്പോഴത്തെ ഫോം, കരാര്‍ കാലാവധിയുടെ ദൈര്‍ഘ്യം, പരുക്ക്, പ്രായം എന്നിവയെല്ലാം പരിഗണിച്ചു കൊണ്ടുള്ള ട്രാന്‍സ്ഫര്‍ വാല്യു അല്‍ഗോരിതം ഉപയോഗിച്ചാണ് മൂല്യ നിര്‍ണയം.

Story first published: Tuesday, January 17, 2017, 14:35 [IST]
Other articles published on Jan 17, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+