ലാ ലിഗയില്‍ മെസിക്ക് ഡബിള്‍, സെവിയ്യയെ മറികടന്ന് ബാഴ്‌സ രണ്ടാം സ്ഥാനത്ത്
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ മെസിയുടെ ഡബിളില്‍ ബാഴ്‌സലോണക്ക് ജയം. ലെഗാനെസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. നൗകാംപില്‍ തൊണ്ണൂറാം മിനുട്ടിലാണ് മെസിയുടെ വിജയഗോള്‍. നാലാം മിനുട്ടില്‍ മെസിയിലൂടെ മുന്നിലെത്തിയ ബാഴ്‌സലോണ എഴുപത്തൊന്നാം മിനുട്ടില്‍ ഉനയ് ലോപസിന്റെ ഗോളില്‍ സമനില വഴങ്ങി. ബാഴ്‌സയുടെ തട്ടകമായ നൗകാംപില്‍ നിന്ന് ആദ്യമായി ഒരു പോയിന്റ് കരസ്ഥമാക്കാമെന്ന പ്രതീക്ഷയിലായിരുന്നു പിന്നീട് ലെഗാനെസ്. എന്നാല്‍, മെസിയിലൂടെ ബാഴ്‌സ സമനിലക്കെട്ടഴിച്ചു.
ലീഗിലെ മറ്റ് മത്സരങ്ങളില്‍ വിയ്യാറയലും വലന്‍ഷ്യയും സെല്‍റ്റ വിഗോയും ജയം കണ്ടു. മൂന്നാം മിനുട്ടില്‍ ലൂയിസ് സുവാരസിന്റെ പാസില്‍ മെസിയുടെ ഇഞ്ചുകളുടെ പെര്‍ഫെക്ഷനിലുള്ള താഴ്ന്ന ക്രോസ് വലക്കുള്ളില്‍ കയറിയതിന് ശേഷം സന്ദര്‍ശക ടീം തിരിച്ചടിക്കാന്‍ കഠിനാധ്വാനം ചെയ്തു. ലീഗില്‍ പതിനേഴാം സ്ഥാനത്തുള്ള ലെഗാനെസിന്റെ മികച്ച പ്രതിരോധം മെസിയും നെയ്മറും സുവാരസും ഉള്‍പ്പെട്ട ബാഴ്‌സയുടെ ആക്രമണത്തിന്റെ മൂര്‍ച്ച കുറച്ചു. അതേ സമയം, ബാഴ്‌സ ഗോളി ടെര്‍ സ്റ്റിഗെന് പിടിപ്പത് പണിയായിരുന്നു. വിംഗര്‍ നബില്‍ അല്‍ സഹര്‍ രണ്ട് തവണയാണ് ഗോളിലേക്ക് ഉന്നം വെച്ചത്. രണ്ട് തവണയും ടെര്‍ സ്റ്റിഗെന്‍ ഗംഭീരന്‍ ഡൈവിംഗിലൂടെ അത് തടഞ്ഞു. മിഗ്വേല്‍ ഏഞ്ചല്‍ ഗുറേറോയുടെ ഗോള്‍ ശ്രമവും ബാഴ്‌സ ഗോളി കാല്‍ കൊണ്ട് തടഞ്ഞു.

അവസാന മിനുട്ടില്‍ നെയ്മര്‍ ഇടത് വിംഗിലൂടെ നടത്തിയ നീക്കമാണ് ബാഴ്‌സക്ക് രക്ഷയായത്. നെയ്മറെ ബോക്‌സിനുള്ളില്‍ മാര്‍ട്ടിന്‍ മന്റോവാനി വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. മത്സരത്തില്‍ 72 ശതമാനം പൊസഷനും ബാഴ്‌സക്കായിരുന്നു. 23 മത്സരങ്ങളില്‍ 51 പോയിന്റുമായി ബാഴ്‌സ 49 പോയിന്റുള്ള സെവിയ്യയെ മറികടന്ന് ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. 21 മത്സരങ്ങളില്‍ 52 പോയിന്റുള്ള റയല്‍ ഒന്നാം സ്ഥാനത്ത്.
ഗോള്‍ നില
ബാഴ്‌സലോണ 2-1 ലെഗാനെസ്
റയല്‍ സോസിഡാഡ് 0-1 വിയ്യാറയല്‍
വലന്‍ഷ്യ 2-0 അത്‌ലറ്റിക്കോ ബില്‍ബാവോ
സെല്‍റ്റ വിഗോ 3-0 ഒസാസുന
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications