Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോവിഡ് ചട്ടം ലംഘിച്ച് നെയ്മര്‍; ചാമ്പ്യന്‍സ് ലീഗില്‍ വിലക്ക് ലഭിക്കാന്‍ സാധ്യത

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലേക്ക് പിഎസ്ജി പ്രവേശിച്ചതിന് പിന്നാലെ ടീമിന് കടുത്ത ആശങ്ക സമ്മാനിച്ച് നെയ്മറിന്റെ കോവിഡ് ചട്ട ലംഘനം. ലെയ്പ്‌സിഗിനെതിരായ സെമി മത്സരത്തിലെ വിജയത്തിന് ശേഷം ലെയ്പ്‌സിഗ് താരം മാര്‍സല്‍ ഹാല്‍സ്റ്റന്‍ബെര്‍ഗുമായി ജഴ്‌സി കൈമാറിയതാണ് നെയ്മറെ വെട്ടിലാക്കിയിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ബയോ ബബിള്‍ സുരക്ഷയാണ് താരങ്ങള്‍ നല്‍കിവരുന്നത്.

കര്‍ശനമായി നിയമങ്ങളും താരങ്ങളും പാലിക്കേണ്ടതായുണ്ട്. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തി കടുത്ത നിയമലംഘനമാണ് നെയ്മര്‍ നടത്തിയിരിക്കുന്നത്. ഇതോടെ നെയ്മറിനെ ചാമ്പ്യന്‍സ് ലീഗില്‍ വിലക്കിയേക്കുമെന്ന വാര്‍ത്ത ഇംഗ്ലീഷ് മാധ്യമങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. നെയ്മറിന് വിലക്ക് ലഭിച്ചാല്‍ പിഎസ്ജിക്ക് കടുത്ത തിരിച്ചടിയാവുമെന്നുറപ്പാണ്. കെയ്‌ലിയന്‍ എംബാപ്പെ പരിക്കിന്റെ പിടിയില്‍ ഉള്ളതിനാല്‍ നെയ്മറിലാണ് പിഎസ്ജിയുടെ എല്ലാ പ്രതീക്ഷയും.

നേരത്തെ താരങ്ങള്‍ക്കായി 31 പേജുള്ള കോവിഡ് ചട്ടം യുവേഫ പുറത്തിറക്കിയിരുന്നു. ഇത് പ്രകാരം ജഴ്‌സി കൈമാറുന്നതിന് വിലക്കുണ്ട്. അതിനാല്‍ത്തന്നെ നെയ്മര്‍ നടത്തിയത് നിയമ ലംഘനമെന്ന് വ്യക്തം. എന്നാല്‍ ഇതിന് നെയ്മറിനെ കാത്തിരിക്കുന്ന ശിക്ഷ എന്തെന്ന് മാത്രമാണ് ഇനി അറിയേണ്ടത്. നിയമം ലംഘിച്ചാല്‍ അച്ചടക്ക നടപടിയുണ്ടാകുമെന്ന് നേരത്തെ തന്നെ യുവേഫ വ്യക്തമാക്കിയ സാഹചര്യത്തില്‍ നെയ്മര്‍ക്കെതിരായ നടപടി ഉറപ്പാണ്.

neymar

കോവിഡ് വ്യാപിക്കാന്‍ സാധ്യതയുള്ള നടപടിയാണ് നെയ്മറിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ശ്രവങ്ങളിലൂടെ കോവിഡ് വേഗത്തില്‍ പകരുമെന്നിരിക്കെയാണ് നെയ്മര്‍ ഇത്തരമൊരു ജഴ്‌സി കൈമാറല്‍ നടത്തിയിരിക്കുന്നത്. സാധാരണ കോവിഡ് നിയമപ്രകാരം നെയ്മര്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ പോകേണ്ടിവരും. എന്നാല്‍ താരങ്ങളുടെ ക്വാറന്റൈനെക്കുറിച്ച് യുവേഫയുടെ ചട്ടത്തില്‍ പറയുന്നില്ല. എന്നാല്‍ നെയ്മര്‍ക്ക് പരിശോധന നടത്തി പ്രത്യേകമായിത്തന്നെ അദ്ദേഹത്തെ പാര്‍പ്പിക്കേണ്ടിവരും.

ഇന്ന് രാത്രി ബയേണ്‍ മ്യൂണിക്ക്-ലിയോണ രണ്ടാം സെമിയിലെ വിജയിയാവും ഫൈനലിലെ പിഎസ്ജിയുടെ എതിരാളികള്‍. ഞായറാഴ്ചയാണ് ഫൈനല്‍. ഈ സാഹചര്യത്തില്‍ നെയ്മര്‍ ക്വാറന്റൈനില്‍ പോകണമെന്ന വിധിയെത്തിയാല്‍ പിഎസ്ജിക്കത് കടുത്ത തിരിച്ചടിയാവും. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം നെയ്മര്‍ക്ക് വിലക്ക് ലഭിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ പിഴയും താക്കീതും ലഭിച്ചേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് യുവേഫയാണ്. സെമിയില്‍ ലെയ്പ്‌സിഗിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പിഎസ്ജി പരാജയപ്പെടുത്തിയത്.

Story first published: Wednesday, August 19, 2020, 16:16 [IST]
Other articles published on Aug 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+