ബാഴ്‌സലോണയില്‍ നെയ്മറിന് സെഞ്ച്വറി ! നൗകാംപ് ക്ലബ്ബിനായി നൂറ് ഗോളടിച്ച താരങ്ങള്‍ ആരൊക്കെ ?
മാഡ്രിഡ്: ബാഴ്‌സലോണക്കായി നൂറ് ഗോളുകള്‍ എന്ന നാഴികക്കല്ലില്‍ ഇനി നെയ്മര്‍ എന്ന സുവര്‍ണ നാമവും ! ലയണല്‍മെസി, ലൂയിസ് സുവാരസ്, സാമുവല്‍ എറ്റു, റിവാള്‍ഡോ എന്നിങ്ങനെ ബാഴ്‌സക്കായി നൂറ് ഗോളുകള്‍ നേടിയ താര നിരയിലേക്കാണ് നെയ്മറും കാലൂന്നിയിരിക്കുന്നത്.
ലാ ലിഗയില്‍ ഗ്രനഡക്കെതിരെ ബാഴ്‌സ നേടിയ നാലാം ഗോളായിരുന്നു നെയ്മറിന്റെ സെഞ്ച്വറി ഗോള്‍. ബാഴ്‌സക്കായി 177ാം മത്സരത്തിലാണ് നെയ്മര്‍ ഗോളുകളുടെ എണ്ണത്തില്‍ മൂന്നക്കം തികച്ചത്.

മൂന്നാമത്തെ ബ്രസീലിയന്‍...!
നൗകാംപ് ക്ലബ്ബിനായി നൂറ് ഗോളുകള്‍ നേടുന്ന മൂന്നാമത്തെ ബ്രസീലിയന്‍ താരമാണ് നെയ്മര്‍. റിവാള്‍ഡോ, എവറിസ്‌റ്റോ എന്നിവരാണ് നേരത്തെ ഈ നേട്ടം കൈവരിച്ച ബ്രസീലുകാര്‍.

എം എസ് എന്‍ സെഞ്ച്വറി ത്രയം !
ബാഴ്‌സയുടെ മുന്‍നിരയിലെ മൂന്ന് ഗോളടിക്കാരായ മെസി-സുവാരസ്-നെയ്മര്‍ (എം എസ് എന്‍) ത്രയത്തിലെ മൂന്ന് പേരും നൂറ് ഗോള്‍ ക്ലബ്ബില്‍ അംഗമായവര്‍. ജനുവരിയിലാണ് സുവാരസ് നൂറ് ഗോളുകള്‍ തികച്ചത്. മെസിയാകട്ടെ അഞ്ഞൂറാം ഗോളിനടുത്തെത്തിയിരിക്കുന്നു.

റൊണാള്‍ഡീഞ്ഞോ സെഞ്ച്വറിയടിച്ചില്ല...
ബാഴ്‌സയുടെ ഇതിഹാസ താരമായ റൊണാള്‍ഡീഞ്ഞോയുടെ 94 ഗോളുകളുടെ റെക്കോര്‍ഡ് നെയ്മര്‍ കഴിഞ്ഞ മാസം മറികടന്നിരുന്നു.

ആദ്യ ഗോള്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ....
2013 ല്‍ സാന്റോസ് ക്ലബ്ബില്‍ നിന്നാണ് നെയ്മര്‍ സ്പാനിഷ് ക്ലബ്ബിലെത്തുന്നത്. ബാഴ്‌സക്കായി ആദ്യ ഗോള്‍ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ. ബാഴ്‌സക്കൊപ്പം നെയ്മറിന്റെ ഒമ്പത് ട്രോഫി വിജയങ്ങളില്‍ ആദ്യത്തേതും അത് തന്നെ.

നെയ്മറിന്റെ ഗോളടി സീസണ്‍...
2014-15 സീസണിലാണ് നെയ്മര്‍ ബാഴ്‌സക്കായി കൂടുതല്‍ ഗോളുകള്‍ നേടിയത്. 39 ഗോളുകളാണ് നെയ്മര്‍ നേടിയത്. ആ സീസണില്‍ ലൂയിസ് എന്റിക്വെയുടെ ടീം യുവേഫ ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പടെ മൂന്ന് കിരീടങ്ങള്‍ സ്വന്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications