നെയ്മര്‍ 'നടനോ'? ട്രോളുന്നവര്‍ക്ക് മറുപടിയുമായി ബെല്‍ജിയന്‍ സ്റ്റാര്‍ ലുക്കാക്കു... ആരാധന മാത്രം
കസാന്‍: റഷ്യന്‍ ലോകകപ്പില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറെപ്പോലെ പരിഹാസമേറ്റുവാങ്ങിയ മറ്റൊരു കളിക്കാരനുണ്ടാവില്ല. കളിക്കളത്തില്‍ പലപ്പോഴും പരിക്ക് അഭിനയിച്ച് വീഴുന്നുവെന്നതാണ് അദ്ദേഹത്തിനെതിരായ പ്രധാന ആരോപണം. ചെറിയ പരിക്കുകള്‍ക്കു പോലും താരം ഗ്രൗണ്ടില്‍ വീണ് അഭിനയിച്ച് കാണികളെ വെറുപ്പിക്കുകയാണെന്നും പലരും വിമര്‍ശിച്ചു കഴിഞ്ഞു.
മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിനു വരെ നാമനിര്‍ദേശം ചെയ്യാവുന്ന താരമാണ് നെയ്മറെന്നാണ് ട്രോളര്‍മാരുടെ പരിഹാസം. മികച്ച നടനാണ് നെയ്മറെന്നു പ്രീക്വാര്‍ട്ടറിനു ശേഷം മെക്‌സിക്കന്‍ കോച്ച് യുവാന്‍ കാര്‍ലോസ് ഒസോരിയോയും പരിഹസിച്ചിരുന്നു.
എന്നാല്‍ തികച്ചും വ്യത്യസ്തമായ അഭിപ്രായമാണ് ബെല്‍ജിയത്തിന്റെ ഗോളടിവീരനായ റൊമേലു ലുക്കാക്കുവിനുള്ളത്. ലോകകപ്പില്‍ ഇന്നു രാത്രി ബ്രസീലിനെതതിരേ നടക്കാനിരിക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലിനു മുന്നോടിയായാണ് ലുക്കാക്കു നെയ്മറിനെക്കുറിച്ച് സംസാരിച്ചത്.

നെയ്മര്‍ നടനല്ല, ലോകോത്തര താരമാവും
എല്ലാവരും പരിഹസിക്കുന്നതുപോലെ നെയ്മറൊരു നടന്‍ അല്ലെന്ന് ലുക്കാക്കു ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും മികച്ച താരമായി മാറാനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ടെന്നും സ്‌ട്രൈക്കര്‍ അഭിപ്രായപ്പെട്ടു.
വാര്‍ത്താസമ്മേളനത്തിനിടെയാണ് താന്‍ നെയ്മറുടെ ആരാധകനാണെന്നു ലുക്കാക്കു വെളിപ്പെടുത്തിയത്. നെയ്മര്‍ പ്രതിഭാശാലിയാണോ അല്ലെങ്കില്‍ നടനാണോയെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. അപ്പോഴാണ് നെയ്മര്‍ പ്രതിഭാശാലിയാണെന്നും നടനല്ലെന്നും ലുക്കാക്കു മറുപടി നല്‍കിയത്.

അസാധാരണ പ്രതിഭ
നെയ്മര്‍ ഒരു സാധാരണ താരമല്ല, അസാധാരണ പ്രതിഭയാണ് അദ്ദേഹമെന്ന് ലുക്കാക്കു പറഞ്ഞു. അത്രയും മികച്ച കളിക്കാരനായതു കൊണ്ടാണ് എതിര്‍ ടീമിലെ താരങ്ങള്‍ നെയ്മറെ തന്നെ നോട്ടമിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭാവിയില്‍ ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് നെയ്മര്‍ അറിയപ്പെടും. അദ്ദേഹത്തിനെതിരേ കളിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ലുക്കാക്കു വ്യക്തമാക്കി.

കോച്ചും നെയ്മറെ പുകഴ്ത്തി
ലുക്കാക്കു മാത്രമല്ല ബെല്‍ജിയം കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസും നെയ്മറെ പുകഴ്ത്തി. പിടിച്ചുനിര്‍ത്താനായില്ലെങ്കില്‍ നെയ്മറെപ്പോലെ അപകടകാരിയായ മറ്റൊരു താരമില്ല. അദ്ദേഹത്തെ ശരിക്കും പിടിച്ചുകെട്ടാനായെങ്കില്‍ മാത്രമേ ബ്രസീലിനെ കീഴ്‌പ്പെടുത്താന്‍ ബെല്‍ജിയത്തിനാവുകയുള്ളൂവെന്നും മാര്‍ട്ടിനസ് ചൂണ്ടിക്കാട്ടി.
എന്നാല്‍ ബ്രസീലിനെ മറികടക്കാന്‍ ശേഷിയുള്ള മികച്ച താരങ്ങള്‍ ബെല്‍ജിയം ടീമിലുണ്ടെന്നും വിജയപ്രതീക്ഷയില്‍ തന്നെയാണ് ക്വാര്‍ട്ടറില്‍ ഇറങ്ങുന്നതെന്നും കോച്ച് വിശദമാക്കി.

ബ്രസീലിനോടും ടിറ്റെയോടും ബഹുമാനം
തികഞ്ഞ ബഹുമാനമാണ് ബ്രസീലിനോടും കോച്ച് ടിറ്റെയോടുമുള്ളത്. ബ്രസീലിനെ തങ്ങളുടെ പഴയ പ്രതാപത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ടിറ്റെയ്ക്കു കഴിഞ്ഞു.
മല്‍സരങ്ങള്‍ കോച്ചുമാര്‍ തമ്മിലല്ല, താരങ്ങള്‍ തമ്മിലാണ്. ഇവരെ സഹായിക്കുകയെന്ന റോള്‍ മാത്രമാണ് പരിശീലകര്‍ക്കുള്ളതെന്നും മാര്‍ട്ടിനസ് ചൂണ്ടിക്കാട്ടി.

ഇരുടീമിലും മികച്ച കളിക്കാര്‍
ഒറ്റയ്ക്കു മല്‍സരഫലത്തെ സ്വാധീനിക്കാന്‍ ശേഷിയുള്ള താരങ്ങള്‍ ബ്രസീല്‍ ടീമില്‍ മാത്രമല്ല ബെല്‍ജിയത്തിനുമുണ്ട്. ഓപ്പണ്‍ പ്ലേ ഫുട്‌ബോളിലാണ് തങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നത്. പ്രതിരോധ നിരയുടെ കരുത്ത് കൊണ്ട് ജയിക്കുന്ന ടീമല്ല ഞങ്ങളുടേത്. എന്നാല്‍ ഡിഫന്‍സും മികച്ചതാവേണ്ടതുണ്ട്. ഇതുവരെ കളിച്ച അതേ ശൈലി തന്നെയാണ് ബ്രസീലിനെതിരേയും ആവര്‍ത്തിക്കുകയെന്നും മാര്‍ട്ടിനസ് വ്യക്തമാക്കി.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications