Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; ബലാല്‍സംഗക്കേസില്‍ മറുപടിയുമായി നെയ്മര്‍

സാവോ പോളോ: തനിക്കെതിരായ ലൈംഗികാതിക്രമ ആരോപണം നിഷേധിച്ച് ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍. താനാണ് യഥാര്‍ഥത്തില്‍ ഇരയാക്കപ്പെട്ടതെന്നും തന്നെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് സ്ത്രീയുടെ ലക്ഷ്യമെന്നും നെയ്മര്‍ പറഞ്ഞു.

neymar

കഴിഞ്ഞ മാസം ബ്രസീല്‍ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ട നെയ്മറിന് പുതിയ തിരിച്ചടിയായിരുന്നു സ്ത്രീയുടെ ആരോപണം. ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ ഹോട്ടലില്‍ വെച്ച് നെയ്മര്‍ മദ്യലഹരിയില്‍ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചെന്നായിരുന്നു സാവോ പോളോ പോലീസില്‍ സ്ത്രീ നല്‍കിയ പരാതി. ആരോപണം പൂര്‍ണമായും നിഷേധിക്കുന്നതായി നെയ്മറിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയ പ്രസ്താവനയില്‍ പറയുന്നു.

വാര്‍ത്ത നെയ്മറെ ആശ്ചര്യപ്പെടുത്തിയതായും യാഥാര്‍ഥ്യം നെയ്മറിനും അദ്ദേഹത്തിന്റെ ജീവനക്കാര്‍ക്ക് അറിയാമെന്നും പ്രസ്താവനയില്‍ പറയുന്നു. സ്ത്രീക്കുവേണ്ടി ഹാജരാവുന്ന സാവോ പോളോയില്‍നിന്നുള്ള അഭിഭാഷകനാണ് ഭീഷണിക്കുപിന്നിലെന്നും അവര്‍ ആരോപിച്ചു. താരത്തിന്റെ അഭിഭഷകര്‍ വേണ്ട നടപടികളെടുത്തിട്ടുണ്ട്. നെയ്മര്‍ ബലാല്‍സംഗം ചെയ്തിട്ടില്ലെന്നതിനും ഭീഷണിക്കിരയാവുകയാണെന്നതിനുമുള്ള എല്ലാ തെളിവുകളും പോലീസിന് കൈമാറുമെന്നും അവര്‍ വ്യക്തമാക്കി.

Story first published: Sunday, June 2, 2019, 12:34 [IST]
Other articles published on Jun 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+