For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

നെയ്മര്‍ കോവിഡ് മുക്തനായി, പരിശീലനം പുനരാരംഭിച്ചു, സന്തോഷം പങ്കുവെച്ച് താരം

പാരിസ്: പിഎസ്ജിയുടെ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ കോവിഡ് മുക്തനായി. താന്‍ രോഗമുക്തനായ വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരോട് പങ്കുവെച്ചത്. 'ഞാന്‍ പരിശീലനത്തിന് തിരിച്ചെത്തിയിരിക്കുന്നു.വളരെ സന്തോഷം,കൊറോണ ഔട്ട്' എന്നായിരുന്നു നെയ്മറിന്റെ ട്വീറ്റ്. നേരത്തെ നെയ്മര്‍ ഉള്‍പ്പെടെ ഏഴ് പിഎസ്ജി താരങ്ങള്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഏഞ്ചല്‍ ഡി മരിയ,ലിയാന്‍ഡ്രോ പരേഡസ്,കെയ്‌ലിയന്‍ എംബാപ്പെ,കെയ്‌ലര്‍ നവാസ്,മൗറോ ഇക്കാര്‍ഡി എന്നിവരെല്ലാം കോവിഡ് ബാധിച്ചവ പിഎസ്ജി താരങ്ങളാണ്. ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് റണ്ണേഴ്‌സപ്പായിരുന്നു പിഎസ്ജി. ഇതിന് ശേഷം ഇടവേള ആഘോഷിക്കാന്‍ സ്പാനിഷ് ഐലന്‍ഡായ ലിബിസയിലേക്ക് പിഎസ്ജി താരങ്ങള്‍ പോയിരുന്നു.

ഇവിടെ നിന്ന് മടങ്ങിയെത്തിയ താരങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കളിച്ച പിഎസ്ജി ഏകപക്ഷീയമായ ഒരു ഗോളിനാണ് കരുത്തരായ ബയേണ്‍ മ്യൂണിക്കിനോട് തോറ്റത്. ബാഴ്‌സലോണയെ 8-2ന് നാണം കെടുത്തിയ ബയേണോട് കരുത്തുറ്റ പോരാട്ടം പുറത്തെടുത്തായിരുന്നു നെയ്മറും സംഘവും പരാജയപ്പെട്ടത്. പുതിയ സീസണിന് മുന്നോടിയായുള്ള പരിശോധനയില്‍ രോഗം വ്യക്തമായതോടെ താരങ്ങളെയെല്ലാം ക്വാറന്റെയ്‌നില്‍ പ്രവേശിച്ചിരുന്നു. ഇതോടെ ടീമിന്റെ പ്രീ സീസണ്‍ പരിശീലനവും വൈകി. ടീമിന്റെ മത്സരങ്ങളും നീട്ടിവെച്ചിരുന്നു. പിഎസ്ജി താരങ്ങളുടെ കോവിഡ് ബാധ ലീഗിലാകെ ആശങ്ക സൃഷ്ടിച്ചിരുന്നെങ്കിലും ഇപ്പോള്‍ നെയ്മര്‍ക്ക് കോവിഡ് ഭേദമായത് ആശ്വാസകരമായ വാര്‍ത്തയാണ്.

neymar

അതേ സമയം എംബാപ്പെയുടെയും ഡി മരിയയുടെയും ഇക്കാര്‍ഡിയുടെയും പുതിയ പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല. അവസാന സീസണില്‍ കോവിഡിനെത്തുടര്‍ന്ന് ടൂര്‍ണമെന്റ് പാതി വഴിയില്‍ ഉപേക്ഷിച്ചിരുന്നു. മറ്റ് ലീഗുകളെല്ലാം പുനരാരംഭിച്ചിരുന്നെങ്കിലും ഫ്രഞ്ച് ലീഗ് പാതി വഴിയില്‍ ഉപേക്ഷിച്ച് പോയിന്റ് പട്ടികയില്‍ മുന്നിലുണ്ടായിരുന്ന പിഎസ്ജിയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. അവസാന സീസണില്‍ ആഴ്‌സണല്‍ പരിശീലകനടക്കം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സീസണില്‍ കടുത്ത സുരക്ഷയാണ് താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരങ്ങള്‍ നടക്കുക. കൂടാതെ ബയോബബിള്‍ സുരക്ഷയിലാവും താരങ്ങളുടെ പരിശീലനവും മത്സരവും നടക്കുക. ഇത്തവണ കൈവിട്ടുപോയ ചാമ്പ്യന്‍സ് ലീഗ് കിരീടം എത്തിപ്പിടിക്കാനുള്ള തീവ്ര ശ്രമത്തിലാവും പിഎസ്ജി. കരുത്തുറ്റ താരനിര തന്നെയുള്ള പിഎസ്ജിക്ക് തന്നെയാണ് ഫ്രഞ്ച് ലീഗ് കിരീടം ചൂടാന്‍ ഇത്തവണയും സാധ്യത കൂടുതല്‍.

Story first published: Sunday, September 13, 2020, 9:58 [IST]
Other articles published on Sep 13, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+