For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പിഎസ് ജിയില്‍ പെനാല്‍റ്റി കിക്ക് ആരെടുക്കുമെന്നതില്‍ തര്‍ക്കം, നെയ്മറും കവാനിയും അടിയോടടി!!

By കാശ്വിന്‍

പാരിസ്: ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയില്‍ നെയ്മറും എഡിന്‍സന്‍ കവാനിയും തമ്മിലുള്ള ഈഗോ രൂക്ഷമാകുന്നു. ബാഴ്‌സലോണയില്‍ നിന്ന് ലോകറെക്കോര്‍ഡ് ട്രാന്‍സ്ഫറില്‍ പി എസ് ജി സ്വന്തമാക്കിയ നെയ്മര്‍ കഴിഞ്ഞ മത്സരത്തില്‍ കവാനിയുമായി ഗ്രൗണ്ടില്‍ തര്‍ക്കിച്ചു. ഫ്രീകിക്ക്, പെനാല്‍റ്റി കിക്ക് എടുക്കുന്നത് സംബന്ധിച്ചതാണ് വിഷയം.

സൂപ്പര്‍ ഈഗോ ലോകം കണ്ടു !

സൂപ്പര്‍ ഈഗോ ലോകം കണ്ടു !

ടീമിന്റെ മുഖ്യ താരം താനാണെന്ന് കാണിക്കാന്‍ കവാനി ഫ്രീകിക്ക്, പെനാല്‍റ്റി കിക്ക് അവകാശം നെയ്മര്‍ക്ക് വിട്ടു കൊടുക്കാന്‍ തയ്യാറല്ല. ഫ്രഞ്ച് ലീഗ് വണ്ണില്‍ ലിയോണിനെതിരെ കളിക്കുമ്പോഴായിരുന്നു ഈ തര്‍ക്കം ലോകം ലൈവായി കണ്ടത്. രണ്ട് സെല്‍ഫുഗോളുകളുടെ കാരുണ്യത്തില്‍ പി എസ് ജി ലീഗിലെ വിജയക്കുതിപ്പ് തുടര്‍ന്നെങ്കിലും സൂപ്പര്‍ താരങ്ങളുടെ ഈഗോ വിജയത്തിന് മങ്ങലേല്‍പ്പിച്ചു.

ഫ്രീകിക്കില്‍ തുടങ്ങിയ തര്‍ക്കം

ഫ്രീകിക്കില്‍ തുടങ്ങിയ തര്‍ക്കം

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഫ്രീകിക്ക് ലഭിച്ചപ്പോള്‍ കവാനി കിക്കെടുക്കാന്‍ ഓടി വന്നു. പിറകെ നെയ്മറും. ബ്രസീലിയന്‍ സഹതാരം ഡാനി ആല്‍വസ് പന്ത് കവാനിക്ക് നല്‍കാതെ നെയ്മറിന് നല്‍കി.

കവാനി ശശിയായത് ഇങ്ങനെ..

കവാനി ശശിയായത് ഇങ്ങനെ..

എഴുപത്തൊമ്പതാം മിനുട്ടില്‍ വീണ്ടും സെറ്റ് പീസ് അവസരം. ഇത്തവണ പെനാല്‍റ്റി കിക്ക്. വീണ്ടും തര്‍ക്കം. കവാനിയാണ് കിക്കെടുത്തത്. നെയ്മര്‍ കിക്കിന് തൊട്ടുമുമ്പ് ഉറുഗ്വെന്‍ താരത്തോട് എന്തോ ഉടക്ക് പറയുന്നത് കാണാമായിരുന്നു. നെയ്മറിന്റെ ഉള്ളുരുകി പ്രാര്‍ഥനയാകാം കവാനിയുടെ കിക്ക് ലിയോണ്‍ ഗോളി തടുത്തു !! കവാനി ശരിക്കും ശശിയായി.

ആഗസ്റ്റ് 20ന് ആദ്യ സംഭവം..

ആഗസ്റ്റ് 20ന് ആദ്യ സംഭവം..

നെയ്മര്‍ പി എസ് ജിക്കായി ആദ്യ ഹോം മാച്ചിന് ഇറങ്ങിയപ്പോഴേ ഈഗോ തുടങ്ങിയിരുന്നു. ടുലൂസെക്കെതിരെ പി എസ് ജി 6-2ന് ജയിച്ചപ്പോള്‍ കവാനി-നെയ്മര്‍ പെനാല്‍റ്റി കിക്ക് ധാരണയില്ലായ്മപ്രകടമായിരുന്നു. അതിപ്പോള്‍, തര്‍ക്കമായി രൂപാന്തരപ്പെട്ടിരിക്കുന്നു.

ആല്‍വസ് ആവശ്യപ്പെട്ടു

ആല്‍വസ് ആവശ്യപ്പെട്ടു

എന്നാല്‍, തര്‍ക്കം എത്രവും വേഗം പരിഹരിക്കാന്‍ ആല്‍വസ് ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വന്തം താത്പര്യമല്ല, ടീമിന്റെ താത്പര്യമാണ് കളിക്കാര്‍ സംരക്ഷിക്കേണ്ടതെന്ന് ആല്‍വസ് അഭിപ്രായപ്പെട്ടു.

കോച്ചിന് കടുത്ത അതൃപ്തി..

കോച്ചിന് കടുത്ത അതൃപ്തി..

പി എസ് ജി കോച്ച് ഉലി ഹോയിനെസ് രണ്ട് പേരുമായും സംസാരിക്കുകയും ഗ്രൗണ്ടിലെ വിഷയത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

നിഴലാകാന്‍ നെയ്മറിനെ കിട്ടില്ല..

നിഴലാകാന്‍ നെയ്മറിനെ കിട്ടില്ല..

ബാഴ്‌സലോണയില്‍ മെസിയുടെ നിഴലായി പോകുമെന്ന് ഭയന്നാണ് നെയ്മര്‍ പി എസ് ജിയുടെവലയില്‍ പെട്ടത്. ഇവിടെ എത്തിയപ്പോള്‍ കവാനി അതിനേക്കാളും വലിയ തലവേദനയായി നെയ്മറിന് മുന്നില്‍ നില്‍ക്കുന്നു.

Story first published: Tuesday, September 19, 2017, 12:39 [IST]
Other articles published on Sep 19, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+