Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ ടീമംഗങ്ങള്‍ മാത്രമുള്ള മെസ്സിയുടെ സൂപ്പര്‍ 11! ആരൊക്കെ ഇടം നേടി?

ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന താരമാണ് അര്‍ജന്റൈന്‍ ക്യാപ്റ്റനും റെക്കോര്‍ഡുകളുടെ തോഴനുമായ ലയണല്‍ മെസ്സി. സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ തുടങ്ങി ഇപ്പോള്‍ അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍ മയാമിയില്‍ എത്തി നില്‍ക്കുകയാണ് അദ്ദേഹത്തിന്റെ വിസ്മയിപ്പിക്കുന്ന കരിയര്‍. അര്‍ജന്റീനയ്‌ക്കൊപ്പം ലോകകപ്പുള്‍പ്പെടെ ഒരു ഫുട്‌ബോളര്‍ സ്വപ്‌നം കാണുന്ന നേട്ടങ്ങളെല്ലാം യാഥാര്‍ഥ്യമാക്കി മാറ്റിയ മെസ്സിക്കു കരിയറില്‍ ഇനി നേടാനൊന്നും തന്നെയില്ലെന്നു കാണാം.

ദേശീയ ടീമിലും വിവിധ ക്ലബ്ബുകളിലും തനിക്കൊപ്പം കളിച്ചിട്ടുള്ള താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി കിടിലനൊരു പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് അദ്ദേഹം. ബാഴ്‌സയെക്കൂടാതെ താന്‍ നേരത്തേ കളിച്ചിട്ടുള്ള ഫ്രഞ്ച് ടീമായ പിഎസ്ജിയിലെയും ചില കളിക്കാര്‍ മെസ്സിയുടെ സൂപ്പര്‍ ഇലവനില്‍ ഇടം നേടിയിട്ടുണ്ട്. സ്വയം തന്റെ പേരും അദ്ദേഹം ഇലവനില്‍ ഉള്‍പ്പെടുത്തി.

LIONEL MESSI NEYMAR SUAREZ

ടീമില്‍ ആരെല്ലാം?

ബാഴ്‌സലോണയില്‍ നേരത്തേ തന്നെ ഗോള്‍ പാര്‍ട്‌നര്‍മാരായിരുന്ന ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മറിനെയും ഉറുഗ്വേ ഗോളടിവീരനായ ലൂയിസ് സുവാരസിനെയും ലയണല്‍ മെസ്സി ഇലവനിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു സമയത്തു ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരുടെ ത്രയം കൂടിയായിരുന്നു എംഎസ്എന്‍ (മെസ്സി, സുവാരസ്, നെയ്മര്‍).

ഇരുവര്‍ക്കുമൊപ്പം കളിക്കവെ രണ്ടു ലാ ലിഗ ട്രോഫികളടക്കം തന്റെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ മെസ്സിക്കായിട്ടുണ്ട്. എതിര്‍ ടീം പ്രതിരോധനിരയുടെ ഉറക്കം കെടുത്തി എംഎസ്എന്‍ ത്രയം ഗോളുകള്‍ വാരിക്കൂട്ടുകയും ചെയ്തിരുന്നു. അന്നു മെസ്സി 153ഉം സുവാരസ് 121ഉം നെയ്മര്‍ 90ഉം ഗോളുകളാണ് അടിച്ചെടുത്തത്.

2017ല്‍ നെയ്മര്‍ ബാഴ്‌സ വിട്ട് പിഎസ്ജിയിലേക്കു ചേക്കേറി. പിന്നീട് മെസ്സിയും ഇവിടേക്കു വരികയും രണ്ടു സീസണ്‍ ഇരുവരും ഒരുമിച്ചു കളിക്കുകയും ചെയ്തു. സുവാരസാവട്ടെ ഇപ്പോള്‍ ഇന്റര്‍ മയാമിയില്‍ വീണ്ടും മെസ്സിക്കൊപ്പം പന്ത് തട്ടുകയാണ്.

അദ്ദേഹത്തിന്റെ ഇലവനിലെ മറ്റൊരു താരം ഫ്രഞ്ച് സെന്‍സേഷനും പിഎസ്ജിയിലെ മുന്‍ ടീമംഗവുമായ കിലിയന്‍ എംബാപ്പെയാണ്. കഴിഞ്ഞ സീസണില്‍ പിഎസ്ജി വിട്ട ശേഷം അദ്ദേഹം റയല്‍ മാഡ്രിഡിലാണുള്ളത്. മെസ്സിയുടെ ഇലവന്റെ മധ്യനിരയിലേക്കു വന്നാല്‍ അവിടെ ബാഴ്‌സയിലെ മുന്‍ ടീമംഗവും ബ്രസീല്‍ ഇതിഹാസവുമായിരുന്ന റൊണാള്‍ഡീഞ്ഞോ, ബാഴ്‌സയിലെ മറ്റു മജീഷ്യന്മാരായ സാവി, ആന്ദ്രെസ് ഇനിയേസ്റ്റ എന്നിവരുമാണുള്ളത്.

മെസ്സിയെന്ന ഫുട്‌ബോളറുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് ഈ മൂന്നു പേരും. പക്ഷെ ബാഴ്‌സയിലെ തന്റെ മുന്‍ ടീമംഗമായ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ സെര്‍ജിയോ ബുസ്‌ക്വറ്റ്‌സിനെ അദ്ദേഹം പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല.

LIONEL MESSI

ഇലവന്റെ പ്രതിരോധ നിര നോക്കിയാല്‍ ബാഴ്‌സലോണയിലെ മുന്‍ സഹതാരങ്ങളായ ജോര്‍ഡി ആല്‍ബ, ഡാനി ആല്‍വസ്, ഹാവിയര്‍ മഷെറാനോ, കാല്‍ലോസ് പുയോള്‍ എന്നിവര്‍ക്കാണ് നറുക്കുവീണത്. ഗോള്‍കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടത് മുന്‍ ബാഴ്‌സ താരം മാര്‍ക്ക് ആന്ദ്രെ ടെര്‍ സ്റ്റെഗനാണ്.

മെസ്സി തിരഞ്ഞെടുത്ത മുന്‍ ടീമംഗങ്ങളുടെ 11

മാര്‍ക്ക് ടെര്‍ സ്റ്റെഗന്‍ (ഗോള്‍കീപ്പര്‍), കാര്‍ലോസ് പുയോള്‍, ഹാവിയര്‍ മഷെറാനോ, ജോര്‍ഡി ആല്‍ബ, ഡാനി ആല്‍വസ്, സാവി ഹെര്‍ണാണ്ടസ്, ആന്ദ്രെസ് ഇനിയേസ്റ്റ, റൊണാള്‍ഡീഞ്ഞോ, ലൂയിസ് സുവാരസ്, നെയ്മര്‍, ലയണല്‍ മെസ്സി.

Story first published: Wednesday, December 4, 2024, 15:37 [IST]
Other articles published on Dec 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+