ഫ്രഞ്ച് സൂപ്പര്‍ കപ്പ് പിഎസ്ജിക്ക്; മൊണാക്കോയെ തരിപ്പണമാക്കി... റെക്കോഡ് നേട്ടത്തിനൊപ്പം
ഷെഹന്‍സാന്‍ (ചൈന): ഫ്രഞ്ച് സൂപ്പര്‍ കപ്പില്‍ വീണ്ടും പിഎസ്ജി മുത്തം. 23ാമത് ഫ്രഞ്ച് സൂപ്പര്‍ കപ്പില്‍ (ട്രോഫി ഡസ് ചാംപ്യന്‍സ്) മുന്‍ ജേതാക്കളായ മൊണാക്കോയെ പിഎസ്ജി തരിപ്പണമാക്കുകയായിരുന്നു. എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു നിലവിലെ ഫ്രഞ്ച് ലീഗ് ചാംപ്യന്‍മാര്‍ കൂടിയായ പിഎസ്ജിയുടെ വിജയം.
ഇരട്ട ഗോള്‍ നേടിയ അര്‍ജന്റൈന്‍ സൂപ്പര്‍താരം എയ്ഞ്ചല്‍ ഡിമരിയയാണ് പിഎസ്ജിയുടെ ഹീറോ. കളിയുടെ 32, 92 (ഇഞ്ചുറിടൈം) മിനിറ്റുകളിലായിരുന്നു ഡിമരിയയുടെ ഗോള്‍ നേട്ടം. ക്രിസ്റ്റഫര്‍ എന്‍കുന്‍കു (39), ടിമോത്തി വെഹ് (67) എന്നിവരാണ് പാരിസ് സെന്റ് ജര്‍മെയ്‌നിന്റെ മറ്റു സ്‌കോറര്‍മാര്‍.

ഒരിടവേളയ്ക്കു ശേഷം ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ വീണ്ടും പിഎസ്ജിക്കു വേണ്ടി കളത്തിലിറങ്ങിയ മല്‍സരം കൂടിയായിരുന്നു മൊണാക്കോയ്‌ക്കെതിരേയുള്ളത്. കളിയുടെ 75ാം മിനിറ്റിലാണ് നെയ്മര്‍ പിഎസ്ജിക്കു വേണ്ടി കളത്തിലിറങ്ങിയത്.
ഫ്രഞ്ച് സൂപ്പര്‍ കപ്പില്‍ എട്ടാം തവണയാണ് പിഎസ്ജി ജേതാക്കളാവുന്നത്. ഇതോടെ കിരീടവേട്ടയില്‍ ലിയോണിന്റെ റെക്കോഡിനൊപ്പമെത്താനും പിഎസ്ജിക്കായി. എട്ട് കിരീടങ്ങള്‍ നേടിയ പിഎസ്ജിയും ലിയോണുമായാണ് ഫ്രഞ്ച് സൂപ്പര്‍ കപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ജേതാക്കളായ ടീം. തുടര്‍ച്ചയായ ആറാം തവണയാണ് പിഎസ്ജി ടൂര്‍ണമെന്റില്‍ ചാംപ്യന്‍മാരാവുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications