Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്റര്‍കോണ്ടിനന്റല്‍ കപ്പ്: ന്യൂസിലന്‍ഡിനോട് തോറ്റിട്ടും ഇന്ത്യ ഫൈനലില്‍

തോറ്റിട്ടും ഇന്ത്യ ഫൈനലിൽ | Oneindia Malayalam

മുംബൈ: ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് നടന്ന ആവേശകരമായ മല്‍സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റെങ്കിലും വന്‍ ഗോള്‍ മാര്‍ജിന്‍ ഇന്ത്യക്ക് ഫൈനല്‍ ടിക്കറ്റ് നല്‍കുകയായിരുന്നു.

തുടര്‍ച്ചയായ രണ്ടാം വിജയം നേടിയ ന്യൂസിലന്‍ഡിന്റെ ഫൈനല്‍ ബെര്‍ത്ത് നാളെ അറിയുകയുള്ളൂ. നാളെ ചൈനീസ് തായ്‌പേയിക്കെതിരേ നടക്കുന്ന ഗ്രൂപ്പ്ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ കെനിയ മൂന്ന് ഗോള്‍ മാര്‍ജിനില്‍ ജയിച്ചില്ലെങ്കില്‍ ന്യൂസിലന്‍ഡിന് ഫൈനല്‍ ടിക്കറ്റുറപ്പിക്കാനാവും. ചൈനീസ് തായ്‌പെയിയെ മികച്ച ഗോള്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ ന്യൂസിലന്‍ഡ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയും കെനിയ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്യും.

India-New Zeland

തുടര്‍ച്ചയായ രണ്ട് വിജയങ്ങളുടെ ആത്മവിശ്വാസത്തില്‍ ന്യൂസിലന്‍ഡിനെതിരേ കളത്തിലിറങ്ങിയ ഇന്ത്യ കളിയുടെ 47ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ മുന്നിലെത്തിയിരുന്നു. എന്നാല്‍, രണ്ട് മിനിറ്റുകള്‍ക്കകം ഡി ജോങിലൂടെ ന്യൂസിലന്‍ഡ് ഒപ്പമെത്തുകയായിരുന്നു. 86ാം മിനിറ്റില്‍ മോസസ് ഡയറിലൂടെ ന്യൂസിലന്‍ഡ് വിജയഗോളും കണ്ടെത്തിയതോടെ ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ഹാട്രിക്ക് വിജയമോഹം അവസാനിക്കുകയായിരുന്നു.

നിലവില്‍ മൂന്ന് മല്‍സരങ്ങളില്‍ നിന്ന് ആറ് പോയിന്റാണ് ഇന്ത്യക്കും ന്യൂസിലന്‍ഡിനുമുള്ളത്. എന്നാല്‍, ഗോള്‍ശരാശരിയില്‍ ഇന്ത്യ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ്. ഇന്നത്തെ ഗോള്‍ നേട്ടത്തോടെ ഛേത്രി ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോയുടെയും സ്വീഡിഷ് സൂപ്പര്‍താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റേയും ഒപ്പമെത്തി. 62 ഗോളുകളാണ് 101 മല്‍സരങ്ങളില്‍ നിന്ന് ഛേത്രി ഇന്ത്യക്കു വേണ്ടി ഇതുവരെ അടിച്ചുകൂട്ടിയിട്ടുള്ളത്.

Story first published: Thursday, June 7, 2018, 22:41 [IST]
Other articles published on Jun 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+