ലണ്ടന്‍: ജപ്പാനീസ് ഫോര്‍വേഡ് യൊഷിനോരി മുട്ടോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ന്യൂകാസില്‍ യുനൈറ്റഡിലേക്ക് ചേക്കേറി. ജര്‍മന്‍ ക്ലബ്ബായ മെയ്ന്‍സില്‍ നിന്നാണ് 26 കാരനായ താരത്തിന്റെ ന്യൂകാസിലിലേക്കുള്ള കൂടുമാറ്റം.
അര്‍ജന്റീനയ്ക്ക് വേണ്ടത് മെസ്സിക്കൂട്ടത്തെയല്ല, ടീമിനെ!! തുറന്നടിച്ച് വെറോണ്‍
ന്യൂകാസിലുമായി നാലു വര്‍ഷത്തെ കരാറിലാണ് മുട്ടോ ഒപ്പുവച്ചത്. 9.5 മില്യണ്‍ യൂറോയ്ക്കാണ് താരത്തെ ന്യൂകാസില്‍ തങ്ങളുടെ കുടാരത്തിലെത്തിച്ചത്. മെയ്ന്‍സിനു വേണ്ടി 66 മല്‍സരങ്ങളില്‍ നിന്ന് 20 ഗോളുകള്‍ മുട്ടോ നേടിയിട്ടുണ്ട്. റഷ്യന്‍ ലോകകപ്പില്‍ പോളണ്ടിനെതിരായ മല്‍സരത്തില്‍ താരം ജപ്പാനു വേണ്ടി കളിച്ചിരുന്നു.