Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെമിയിലെത്തിയത് നാല് പുതിയ പരിശീലകര്‍, ഇനിയാണ് യഥാര്‍ഥ മികവ് ഇവര്‍ പ്രദര്‍ശിപ്പിക്കേണ്ടത്‌

മുംബൈ: ഐ എസ് എല്‍ മൂന്നാം സീസണ്‍ ലീഗ് റൗണ്ട് പിന്നിട്ടപ്പോള്‍ ഒരു കാര്യം വ്യക്തം. ഇതൊരു ഏകപക്ഷീയ ലീഗല്ല, ഒപ്പത്തിനൊപ്പം പൊരുതുന്ന ടീമുകള്‍ കളിക്കുന്ന ചാമ്പ്യന്‍ഷിപ്പാണിത്. വമ്പന്‍മാരെന്ന് കരുതിയവരൊക്കെ അട്ടിമറിക്കപ്പെട്ടു. അപ്രതീക്ഷിതമായി പുതിയ കുതിപ്പ് കാണുകയും ചെയ്തു.

പരിശീലകരില്‍ വമ്പന്മാരായ സീക്കോ ( എഫ.സി.ഗോവ), മാര്‍ക്കോ മറ്റേരാസി (ചെന്നൈിയിന്‍ എഫ്.സി) ആന്റോണിയോ ഹബാസ് (എഫ്.സി.പൂനെ സിറ്റി) എന്നിവര്‍ക്കു സ്വന്തം ടീമുകളെ പ്ലേ ഓഫിലേക്കു എത്തിക്കുവാന്‍ കഴിയാതോ പോയതോടെ ലീഗിന്റെ ചലനാത്മകതയില്‍ തന്നെ മാറ്റം വന്നു. കഴിഞ്ഞ സീസണുകളില്‍ നിന്നും വിഭിന്നമായി ഇത്തവണ എല്ലാം ടീമുകളും എറെക്കുറെ ഒപ്പത്തിനൊപ്പമായിരുന്നു. ഓരോ സീസണ്‍ കഴിയുന്തോറും ഓരോ ടീമുകളും ഒന്നിനൊന്നു മെച്ചപ്പെട്ടുവരുന്നതിന്റെ ശുഭസൂചനയാണ് മൂന്നാം എഡിഷന്‍ നല്‍കിയത്.

islsemis

സെമിഫൈനലിലേക്കു യോഗ്യത നേടിയ ടീമുകളുടെ പരിശീലകരെ നോക്കൂ. ഇത്തവണ ഐഎസ്എല്ലില്‍ അരങ്ങേറിയ പരിശീലകരാണിവര്‍. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റീവ് കോപ്പലിനെ പോലെ നവാഗതരാണ് മറ്റു മൂന്നുപേരും. സ്പാനീഷ് ക്ലബുകളെ പരിശീലിപ്പിച്ചിരുന്ന അതല്റ്റിക്കോ ഡി കൊല്‍ക്കത്തയുടെ കോച്ച് ഹോസെ മൊളിനൊ,റോബര്‍ട്ടോ കാര്‍ലോസിന്റെ പിന്‍ഗാമിയായി സ്ഥാനം എടുത്ത ജിയാന്‍ ലൂക്ക സാംബ്രോട്ട (ഡല്‍ഹി ഡൈനാമോസ്), 2002ലോകകപ്പില്‍ കളിച്ച കോസ്റ്ററിക്കന്‍ ടീമിന്റെ പരിശീലകനായ അലക്‌സാന്ദ്രോ ഗുയിമെറസ് ( മുംബൈ സിറ്റി),എന്നിവരെല്ലാം ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നവാഗതരായ പരിശീലകരാണ്. ഇവരുടെ തന്ത്രങ്ങളാണ് ഒടുവില്‍ വിജയം കണ്ടത്. തന്ത്രങ്ങളുടെ പഴയ ആശാന്മാര്‍ പരാജയപ്പെട്ട സീസണില്‍ പുതിയ ആശാന്മാര്‍ വിജയം കണ്ടു.

പുതിയ ആശയങ്ങളും ,മൂല്യങ്ങളും നടപ്പാക്കുന്നതോടൊപ്പം ഇവര്‍ക്ക് മത്സരങ്ങളുടെ ഗതിക്ക് അനുസരിച്ചു തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും സാധിച്ചു. സീസണിന്റെ ആദ്യ ഘട്ടത്തില്‍ ഈ പരിശീലകര്‍ക്ക് കാര്യമായി നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് ഓരോ പോയിന്റും സെമിഫൈനലിലേക്കുള്ള പാതയില്‍ നിര്‍ണായകമാണെന്ന തിരിച്ചറിവില്‍ ടീമിനെ സജ്ജമാക്കി. ഇതിന് ഉത്തമ ഉദാഹരണമാണ് തുടരെ നാല് ഹോം മാച്ചുകള്‍ ജയിച്ച് ബ്ലാസ്റ്റേഴ്‌സ് നടത്തിയ തിരിച്ചുവരവ്.

കഴിഞ്ഞ സീസണില്‍ സെമിഫൈനല്‍ വരെ എത്തിയ ടീമുകളെയാണ് മൊളിനോയ്ക്കും സാംബ്രോട്ടയ്ക്കും പരിശീലിപ്പിക്കാന്‍ ലഭിച്ചത് എന്നാല്‍ ഗുയിമെറസും സ്റ്റീവ് കോപ്പലും കഴിഞ്ഞ സീസണില്‍ യഥാക്രമം ആറാമതും എട്ടാമതും നിന്ന ടീമുകളെയാണ് സെമിയിലെത്തിച്ചത്.

എഫ്.സി ഗോവയുടേയും ചെന്നൈയിന്‍ എഫ്.സിയുടേയും മാര്‍ക്വീ താരങ്ങളുടെ മോശം പ്രകടനം ടീമുകളെ മൊത്തമായി ബാധിച്ചു. മറ്റു ടീമുകള്‍ മികച്ച കളിക്കാരെ കണ്ടെത്തി ടീമിനു ശക്തികൂട്ടിയപ്പോള്‍ ഈ ടീമുകളുടെ പ്രമുഖ താരങ്ങള്‍ പരാജയമായി. സീക്കോക്ക് തിരിച്ചടിയായത് അമിത ആത്മവിശ്വാസമാണെങ്കില്‍ മറ്റെരാസിയെ ചതിച്ചത് ടീം സെലക്ഷനിലെ ചില പാളിച്ചകളാണ്.

Story first published: Wednesday, December 7, 2016, 9:12 [IST]
Other articles published on Dec 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+