Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗ് സീസണ്‍ സെപ്തംബര്‍ 12ന് ആരംഭിക്കും; ഫിക്‌സ്ചര്‍ പോരാട്ടത്തിന്റെ ഒരാഴ്ച മുമ്പ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന്റെ തീയ്യതി പുറത്ത്.സെപ്തംബര്‍ 12നാവും പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് തുടക്കമാവും. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നിലവിലെപ്പോലെ തന്നെ നിയന്ത്രണങ്ങളോടെയാവും ടൂര്‍ണമെന്റ് നടത്തുക.20 ക്ലബ്ബുകളുടെ ഭാരവാഹികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് തീയ്യതി പ്രഖ്യാപിച്ചത്. മെയ് 23നാവും സീസണ്‍ അവസാനിക്കുക. എന്നാല്‍ മത്സരക്രമം പുറത്തുവിട്ടിട്ടില്ല.

പുതിയ സീസണ്‍ ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ് മാത്രമെ ഫിക്‌സചര്‍ പുറത്തുവിടൂ എന്നാണ് നിലവിലെ വിവരം. ആഭ്യന്തര ടൂര്‍ണമെന്റുകളുടെ മത്സരക്രമം കൂടി പരിഗണിച്ച ശേഷമാവും ഫിക്‌സ്ചര്‍ പുറത്തുവിടുക. കോവിഡിനെത്തുടര്‍ന്ന് മൂന്ന് മാസത്തോളം ഇത്തവണ ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വന്നു. മാര്‍ച്ച് 10ന് അടച്ചിട്ട ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ജൂണ്‍ മാസത്തോടെയാണ് തുറന്നത്. കോവിഡ് വ്യാപനത്തിന് ഇതുവരെ പ്രതിരോധ മരുന്ന് കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ അടുത്ത വര്‍ഷത്തെ ടൂര്‍ണമെന്റിന്റെ കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.

premierleague

ഈ സീസണില്‍ ലിവര്‍പൂളാണ് കിരീടം നേടിയത്. ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടിറങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് യര്‍ഗന്‍ ക്ലോപും ശിഷ്യന്മാരും കിരീടം ചൂടിയത്. ജൂലൈ 26ന് ഇത്തവണത്തെ പ്രീമിയര്‍ ലീഗ് അവസാനിക്കും. ഇതിന് തൊട്ടടുത്ത ദിവസം തന്നെ കൈമാറ്റ ജാലകവും തുറക്കും. ഒക്ടോബര്‍ 5ന് കൈമാറ്റ ജാലകത്തിന് പൂട്ട് വീഴുകയും ചെയ്യും. വരും സീസണിലേക്കുള്ള കാര്യങ്ങള്‍ മുന്നില്‍ക്കണ്ടാവും ഇത്തവണത്തെ കൈമാറ്റ ജാലകത്തില്‍ ക്ലബ്ലുകള്‍ പണം മുടക്കുക. പുതിയ താരങ്ങളെ ടീമിലെത്തിച്ച് പരിശീലനം നല്‍കി ക്ലബ്ബിന്റെ രീതിയിലേക്കെത്തിക്കാനുള്ള സമയം നിലവിലെ സാഹചര്യത്തില്‍ ക്ലബ്ബുകള്‍ക്ക് കുറവാണ്.

കോവിഡ് മൂലം പരിശീലനത്തിനും നിയന്ത്രണമുണ്ട്. അതിനാല്‍ മികച്ച ടീമിനെ കെട്ടിപ്പടുക്കുക ക്ലബ്ബുകള്‍ക്ക് വലിയ വെല്ലുവിളിയാവും. ഈ സീസണില്‍ ഇനി നടക്കേണ്ട പ്രധാന മത്സര ക്രമങ്ങള്‍ ഇങ്ങനെയാണ്. എഫ് എ കപ്പ് ഫൈനല്‍ ആഗസ്റ്റ് 1നാവും നടക്കുക. യുവേഫ ചാമ്പ്യന്‍സ് ലീഗ് അവസാന 16ലെ രണ്ടാം പാദ മത്സരങ്ങള്‍ ആഗസ്റ്റ് 5 മുതല്‍ 8വരെ നടക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍ ആഗസ്റ്റ് 10-15വരെ നടക്കും. സെമി ഫൈനല്‍ 16-19വരെയും ഫൈനല്‍ ആഗസ്റ്റ് 23നും നടക്കും. ആഗസ്റ്റ് 21നാണ് യൂറോപ്പാ ലീഗ് ഫൈനല്‍. ആഗസ്റ്റ് 30ന് കമ്മ്യൂണിറ്റി ഷീല്‍ഡ് ഫൈനലും നടക്കും. സെപ്തംബര്‍ 3 മുതല്‍ 8വരെ നാഷന്‍സ് ലീഗും നടക്കും.

Story first published: Saturday, July 25, 2020, 10:32 [IST]
Other articles published on Jul 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+