Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇറ്റലിയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫുട്‌ബോളര്‍, ഇവനാണ് പുതിയ മെസി! അരങ്ങേറ്റത്തില്‍ തന്നെ റെക്കോര്‍ഡ്!

മിലാന്‍: യൂറോപ്പില്‍ പുതിയ മെസി അവതരിച്ചു ! ഇറ്റാലിയന്‍ സീരി എ ലീഗിലാണ് ഈ അവതരിക്കല്‍. വ്യാഴാഴ്ച നടന്ന ലീഗ് മത്സരത്തില്‍ ജെനോവയുടെ ജഴ്‌സിയില്‍ പന്ത് തട്ടിയ പതിനഞ്ചുകാരനാണ് വരാനിരിക്കുന്ന മെസി ! ടൊറിനോക്കെതിരെ പകരക്കാരനായിറങ്ങിയ സ്‌ട്രൈക്കര്‍ പിട്രൊ പെലെഗ്രിയാണ് താരം. ടൊറിനോക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ പെലെഗ്രിയുടെ പ്രായം പതിനഞ്ച് വര്‍ഷവും 280 ദിവസവും. സീരി എ ലീഗില്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ അരങ്ങേറിയ താരം എന്ന റെക്കോര്‍ഡിനൊപ്പമാണ് പെലെഗ്രി. 1937 ല്‍ റോമക്ക് വേണ്ടി ഇതേ പ്രായത്തില്‍ അമെയ്‌ഡോ അമെയ്ഡി കളിക്കാനിറങ്ങിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ഇപ്പോള്‍ അമെയ്ഡിക്കൊപ്പം ഒരാള്‍ കൂടിയായി- പെലെഗ്രി.

ഇറ്റലിയുടെ അണ്ടര്‍ പ്ലെയറെ ന്യൂ മെസി എന്ന് ആദ്യമായി വിശേഷിപ്പിച്ചത് ജെനോവ ക്ലബ്ബിന്റെ മുന്‍ കോച്ച് ജിയാന്‍ പിയറോ ഗാസ്‌പെറിനിയാണ്. ബാഴ്‌സയുടെ ഇതിഹാസ താരവുമായി പെലെഗ്രിക്ക് ഒരുപാട് സാമ്യതകളുണ്ടെന്നാണ് ജിയാന്‍ പിയറോയുടെ കണ്ടെത്തല്‍. പന്തടക്കത്തിലും ബോക്‌സിലേക്കുള്ള കുതിപ്പിലും പാസിംഗിലും ഫിനിഷിംഗിലും എല്ലാം മെസിയെ അനുസ്മരിപ്പിക്കുന്നു പെലെഗ്രി.

pietropellegri

എന്നാല്‍, മുന്‍ ഇറ്റാലിയന്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യന്‍ വിയേരിയുടെ പിന്‍ഗാമിയായിട്ടാണ് ഒരുവിഭാഗം ഈ യുവതാരത്തിന്റെ പ്രൊഫഷണല്‍ കരിയറിലേക്കുള്ള രംഗപ്രവേശത്തെ നോക്കിക്കാണുന്നത്. ഇതൊക്കെയാണെങ്കിലും അരങ്ങേറ്റത്തില്‍ പെലെഗ്രിക്ക് വിജയമധുരം നുകരാന്‍ സാധിച്ചില്ല. ടൊറിനോയോട് ഏക ഗോളിന് ജെനോവ തോറ്റു. പതിനെട്ട് മത്സരങ്ങളില്‍ ഇരുപത്തിമൂന്ന് പോയിന്റുള്ള ജെനോവ പന്ത്രണ്ടാം സ്ഥാനത്താണിപ്പോള്‍. ഇരുപത്തെട്ട് പോയിന്റുള്ള ടൊറിനോ എട്ടാം സ്ഥാനത്തും.

42 പോയിന്റുള്ള യുവെന്റസാണ് ഒന്നാംസ്ഥാനത്ത്. റോമ 38 പോയിന്റുമായി രണ്ടാമതും മുപ്പത്തഞ്ച് പോയിന്റുള്ള നാപോളി മൂന്നാമതും.

വ്യാഴാഴ്ച നടന്ന മത്സരഫലങ്ങള്‍

റോമ 3-1 ചീവോ

ടൊറിനോ 1-0 ജെനോവ

സാംഡോറിയ 0-0 ഉദിനിസെ

പാലെര്‍മോ 1-1 പെസ്‌കാര

ഫിയോറന്റീന 3-3 നാപോളി

കാഗ്ലിയാരി 4-3 സസുലോ

Story first published: Friday, December 23, 2016, 12:54 [IST]
Other articles published on Dec 23, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+