For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇതാ സ്റ്റിമാക്കിന്റെ ആദ്യ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം... സംഘത്തില്‍ രണ്ട് മലയാളി താരങ്ങള്‍

37 അംഗ ടീമിനെയാണ് കോച്ച് പ്രഖ്യാപിച്ചത്

By Manu

ദില്ലി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി ദിവസങ്ങള്‍ക്കു മുമ്പ് ചുമതലയേറ്റ ക്രൊയേഷ്യയുടെ മുന്‍ സൂപ്പര്‍ താരം ഐഗര്‍ സ്റ്റിമാക്ക് തന്റെ ആദ്യ ടീം പ്രഖ്യാപനം നടത്തി. കിങ്‌സ് കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് മുന്നോടിയായുള്ള പരിശീലന ക്യാംപിലേക്കുള്ള 37 പേരെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. തായ്‌ലാന്‍ഡില്‍ ജൂണ്‍ അഞ്ചിന് ആരംഭിക്കുന്ന കിങ്‌സ് കപ്പാണ് ഇന്ത്യയുടെ പരിശീലകനായ ശേഷമുള്ള സ്റ്റിമാക്കിന്റെ ആദ്യ അഗ്നിപരീക്ഷ. ഈ മാസം 20 മുതലാണ് ദില്ലിയില്‍ പരിശീലന ക്യാംപ് തുടങ്ങുന്നത്. ഈ ക്യാംപില്‍ നിന്നായിരിക്കും ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ സ്റ്റിമാക്ക് പ്രഖ്യാപിക്കുക.

malayalee

രണ്ടു മലയാളി താരങ്ങളെ സ്റ്റിമാക്ക് ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിനായി മിന്നുന്ന പ്രകടനം നടത്തിയ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുള്‍ സമദും കഴിഞ്ഞ ഐ ലീഗില്‍ ഈസ്റ്റ് ബംഗാളിന്റെ താരമായിരുന്ന ജോബി ജസ്റ്റിനുമാണ് ടീമിലെ മലയാളി സാന്നിധ്യങ്ങള്‍. ഐഎസ്എല്ലിലെയും ഐ ലീഗിലെയും പ്രകടനങ്ങള്‍ കൂടി പരിഗണിച്ചാണ് ടീമിനെ തിരഞ്ഞെടുത്തത്. ചില കളിക്കാരുടെ പ്രകടനം തന്നെ ഏറെ ആകര്‍ഷിച്ചതായും സ്റ്റിമാക്ക് വ്യക്തമാക്കി.

പരിക്കു മൂലം ശസ്ത്രക്രിയക്കു വിധേയനായ ശേഷം വിശ്രമിക്കുന്ന സ്‌ട്രൈക്കര്‍ ജെജെ ലാല്‍പെഖ്യുലയെ ഇന്ത്യന്‍ ടീമിലേക്കു സ്റ്റിമാക്ക് പരിഗണിച്ചിട്ടില്ല. ഹാളിചരണ്‍ നര്‍സറെ, മന്ദര്‍റാവു ദേശായ്, മലയാളി താരം ആഷിഖ് കുരുണിയന്‍, നരേന്ദര്‍ ഗെലോട്ട്, ജെറീ ലാല്‍റിന്‍സുവാല എന്നിവരെയും പരിക്കിനെ തുടര്‍ന്ന് കോച്ച് ഒഴിവാക്കുകയായിരുന്നു. കിങ്‌സ് കപ്പിനു ശേഷം ജൂലൈയില്‍ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിലും ഇന്ത്യന്‍ ടീം കളിക്കുന്നുണ്ട്.

Story first published: Thursday, May 16, 2019, 14:30 [IST]
Other articles published on May 16, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+