വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വനിതാ ഫുട്‌ബോള്‍ ലോകകപ്പ്; സ്വീഡനെ വീഴ്ത്തി നെതര്‍ലന്‍ഡ്‌സ് ഫൈനലില്‍

പാരിസ്: ഫിഫ വനിതാ ലോകകപ്പില്‍ നെതര്‍ലഡ്‌സ് ഫൈനലില്‍ കടന്നു. സെമിയില്‍ സ്വീഡനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് നെതര്‍ലന്‍ഡ്‌സിന്റെ മുന്നേറ്റം. ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ യുഎസ്എ ആണ് നെതര്‍ലന്‍ഡ്‌സിന്റെ എതിരാളികള്‍. നിശ്ചിത സമയത്തും ഇരു ടീമുകള്‍ക്കും ഗോളടിക്കാന്‍ കഴിയാതിരുന്നതോടെ അധികസമയത്തേക്ക് നീണ്ട കളിയുടെ 99-ാം മിനിറ്റില്‍ ജാക്കി ഗ്രോസെനെന്‍ ആണ് ഗോള്‍ സ്‌കോര്‍ ചെയ്തത്.

netherlands

മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിന് തന്നെയായിരുന്നു മേധാവിത്വം. പന്തടക്കത്തില്‍ സ്വീഡനെക്കാള്‍ മികവുകാട്ടിയ ടീം ഗോളാക്രമണത്തിലും മുന്നിട്ടുനിന്നു. പ്രതിരോധത്തിലൂന്നിയ കളിയാണ് സ്വീഡന്‍ കാഴ്ചവെച്ചത്. നേരത്തെ 2017ലെ യൂറോ ക്വാര്‍ട്ടറില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഡച്ച് ടീം 2-0ത്തിന് വിജയിച്ചിരുന്നു. യൂറോ ചാമ്പ്യന്മാരായ നെതര്‍ലന്‍ഡ്‌സ് ഇക്കുറി യുഎസ്എയെ തോല്‍പ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.

ലോകകപ്പ്: ഇംഗ്ലണ്ടിന്റെ 'ചതി'... പാകിസ്താന്‍ സെമി കളിക്കുമോ? ഇവ നടക്കണം, മിഷന്‍ ഇംപോസിബിള്‍ ലോകകപ്പ്: ഇംഗ്ലണ്ടിന്റെ 'ചതി'... പാകിസ്താന്‍ സെമി കളിക്കുമോ? ഇവ നടക്കണം, മിഷന്‍ ഇംപോസിബിള്‍

പൊരുതിക്കളിഞ്ഞ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് യുഎസ്എ കഴിഞ്ഞദിവസം ഫൈനലിലെത്തിയത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്‍മാരായ അമേരിക്ക കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. അമേരിക്കയുടെ അലക്സ് മോര്‍ഗനും ഇംഗ്ലണ്ടിന്റെ എല്ലെന്‍ വൈറ്റും ആറ് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തില്‍ ഒപ്പമാണ്. ജൂലൈ ഏഴിന് ഇന്ത്യന്‍ സമയം രാത്രി 8.30ന് ലിയോണിലാണ് ഫൈനല്‍ പോരാട്ടം. ജൂലൈ ആറിന് ലൂസേഴ്സ് ഫൈനല്‍ നടക്കും.

Story first published: Thursday, July 4, 2019, 10:53 [IST]
Other articles published on Jul 4, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X