Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ്: ചെന്നൈ-ലജോങ് ഒപ്പത്തിനൊപ്പം, ആരോസ് വീണ്ടും തോറ്റു, നെറോക്കയുടെ കുതിപ്പ്

ഷില്ലോങ്: ഐ ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസം നടന്ന നെറോക്ക എഫ്‌സി ജയത്തോടെ മുന്നേറ്റം നടത്തിയപ്പോള്‍ ഷില്ലോങ് ലജോങ്- ചെന്നൈ സിറ്റി മല്‍സരം സമനിലയില്‍ കലാശിച്ചു. ഇന്ത്യന്‍ യുവനിരയടങ്ങിയ ഇന്ത്യന്‍ ആരോസിനെയാണ് നെറോക്ക പരാജയപ്പെടുത്തിയത്. ഹോംഗ്രൗണ്ടില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു നെറോക്കയുടെ വിജയം. 2018ല്‍ ആരോസിനു നേരിടുന്ന തുടര്‍ച്ചയായ രണ്ടാമത്തെ പരാജയം കൂടിയാണിത്.

1

ഇരട്ടഗോളുകള്‍ നേടിയ സുഭാശിഷ് സിങിന്റെ മികവിലായിരുന്നു നെറോക്കയുടെ വിജയം. ഒന്നാംപകുതിയില്‍ തന്നെ രണ്ടു വട്ടം ഈആരോസിന്റെ വല കുലുക്കി നെറോക്ക കരുത്തുകാട്ടിയിരുന്നു. 39, 45 മിനിറ്റുകളിലായിരുന്നു സുഭാശിഷിന്റെ ഗോളുകള്‍. 89ാം മിനിറ്റില്‍ അഭിജിത്ത് സര്‍ക്കാര്‍ ആരോസിന്റെ ആദ്യഗോള്‍ മടക്കിയെങ്കിലും വൈകിപ്പോയിരുന്നു. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ നെറോക്ക അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്.

ഈ വിജയത്തോടെ 14 പോയിന്റുമായി നെറോക്ക ലീഗില്‍ രണ്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. മൂന്നു പോയിന്റിന്റെ ലീഡുമായി ഈസ്റ്റ് ബംഗാളാണ് തലപ്പത്ത്. ബംഗാളിനെ അപേക്ഷിച്ച് ഒരു മല്‍സരം കുറച്ചാണ് നെറോക്ക കളിച്ചിട്ടുള്ളത്.

2

അതേസമയം, ചെന്നൈ സിറ്റി-ലജോങ് മല്‍സരം ഗോള്‍രഹിതമായി കലാശിക്കുകയായിരുന്നു. 22 വയസ്സില്‍ താഴെയുള്ള ആറു താരങ്ങളുമായി ഇറങ്ങിയ ലജോങിന് ഗോള്‍ നേടാന്‍ചില മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. തൊട്ടുമുമ്പത്തെ കളിയില്‍ കരുത്തരായ മോഹന്‍ ബഗാനെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ ഈ മല്‍സത്തില്‍ ഇറങ്ങിയത്.

Story first published: Saturday, January 6, 2018, 12:54 [IST]
Other articles published on Jan 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+