വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍: ബ്ലാസ്റ്റേഴ്‌സിന്റെ സമയം തെളിയുമോ? കളി പഠിപ്പിക്കാന്‍ ഇനി വിന്‍ഗാദ

നോര്‍ത്ത് ഈസ്റ്റ് യുെൈനറ്റഡിന്റെ മുന്‍ കോച്ചായിരുന്നു അദ്ദേഹം

By Manu

കൊച്ചി: ഐഎസ്എല്ലിന്റെ സീസണ്‍ ഈ മാസം പുനരാരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സിനെ കളി പഠിപ്പിക്കാന്‍ പുതിയ കോച്ചെത്തി. പോര്‍ച്ചുഗീസ്‌കാരനായ നെലോ വിന്‍ഗാദയെയാണ് മഞ്ഞപ്പടയുടെ പുതിയ പരിശീലകനായി നിയമിച്ചിരിക്കുന്നത്. പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു കഴിഞ്ഞ ബ്ലാസ്റ്റേഴ്‌സിനെ സീസണണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ ജയിപ്പിച്ച് നാണക്കേടില്‍ നിന്നും രക്ഷിക്കുകയാവും അദ്ദേഹത്തിന്റെ മുന്നിലുള്ള പ്രധാന ദൗത്യം.

1

വിന്‍ഗാദയ്ക്കു ഐഎസ്എല്ലില്‍ ഇത് ആദ്യത്തെ ഊഴമല്ല. നേരത്തേ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ ദി പ്രഫസര്‍ എന്നു വിളിപ്പേരുള്ള അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. 2016ലായിരുന്നു വിന്‍ഗാദ നോര്‍ത്ത് ഈസ്റ്റിനൊപ്പമുണ്ടായിരുന്നത്. അതിനു ശേഷം മലേഷന്‍ ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്തേക്കു അദ്ദേഹം മാറുകയായിരുന്നു.

പരിശീലകനെന്ന നിലയില്‍ ഏറെ അനുഭവസമ്പത്തുള്ള വ്യക്തിയാണ് 65കാരനായ വിന്‍ഗാദ. പോര്‍ച്ചുഗലിന്റെ സീനിയര്‍ ടീമിനൊപ്പവും അണ്ടര്‍ 20 ടീമിനൊപ്പവും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍ ദേശീയ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. കൂടാതെ ഇറാന്‍, ബെന്‍ഫിക്ക ടീമുകളുടെ മുന്‍ അസിസ്റ്റന്റ് കോച്ച് കൂടിയായിരുന്നു വിന്‍ഗാദ.

മെല്‍ബണ്‍ ഏകദിനം: എറിഞ്ഞിട്ട് ചഹല്‍, പട നയിച്ച് ധോണി... തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യക്ക് പരമ്പരമെല്‍ബണ്‍ ഏകദിനം: എറിഞ്ഞിട്ട് ചഹല്‍, പട നയിച്ച് ധോണി... തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യക്ക് പരമ്പര

ഐഎസ്എല്ലിന്റെ ഈ സീസണില്‍ മുന്‍ കോച്ച് ഡേവിഡ് ജെയിംസിന് കീഴില്‍ ജയത്തോടെയാണ് മഞ്ഞപ്പട തുടങ്ങിയതെങ്കിലും പിന്നീട് തുടരെ തിരിച്ചടികള്‍ നേരിടുകയായിരുന്നു. ഡിസംബറില്‍ നടന്ന അവസാന കളിയില്‍ മുംബൈ സിറ്റിയോട് മഞ്ഞപ്പട 1-6ന്റെ നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയതിനു പിന്നാലെയാണ് ജെയിംസിനെ പുറത്താക്കിയത്. അവസാമായി കളിച്ച 11 മല്‍സരങ്ങളിലും ജയം നേടാനാവാതെ വലയുകയാണ് മഞ്ഞപ്പട.

Story first published: Saturday, January 19, 2019, 9:49 [IST]
Other articles published on Jan 19, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X