For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഭക്ഷണവും സുന്ദരികളും ക്ലബ്ബ് ട്രാന്‍സ്ഫറില്‍ ഒരു ഘടകമാണോ? ഈ ഫ്രഞ്ച് താരത്തിന് അതൊക്കെയാണ് കാര്യം!!

By കാശ്വിന്‍

മാഡ്രിഡ്: ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ സമീര്‍ നസ്‌റി മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് സെവിയ്യയിലേക്ക് കൂടുമാറിയതിന്റെ രഹസ്യം അറിയുമോ ? നല്ല ഭക്ഷണവും സുന്ദരികളും ! അതേ, നസ്‌റി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ പെപ് ഗോര്‍ഡിയോള കോച്ചായെത്തിയതിന് ശേഷം കളിക്കാര്‍ക്ക് വലിയ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരുന്നു.

ഇഷ്ടമുള്ള ഭക്ഷണം വലിച്ചു വാരി തിന്നുന്നവരെയൊക്കെ കോച്ച് പിടികൂടി. നസ്‌റിയെ പോലുള്ള തടിയന്‍മാരെ ടീമിന് ആവശ്യമില്ലെന്ന് ഗോര്‍ഡിയോള തുറന്നടിച്ചിരുന്നു. എന്നാല്‍, ഫിറ്റ്‌നെസ് സൂക്ഷിച്ചാല്‍ ടീമില്‍ നില്‍ക്കാമെന്ന സൂചനയും ഗോര്‍ഡിയോള നല്‍കിയിരുന്നു. പക്ഷേ, തന്റെ ഇഷ്ടാനിഷ്ടങ്ങളൊന്നും ബലി കഴിപ്പിച്ചു കൊണ്ടൊരു കരിയര്‍ നസ്‌റി ആഗ്രഹിക്കുന്നില്ലെന്നതാണ് സത്യം.

samirnasri

സുന്ദരികളായ പെണ്‍കുട്ടികള്‍ക്കൊപ്പം കറങ്ങി നടക്കുന്നത് ശീലമാക്കിയ നസ്‌റി പലപ്പോഴും വിവാദങ്ങളില്‍ ചെന്ന് ചാടിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചതിനെ തുടര്‍ന്ന് ഫ്രഞ്ച് ടീമില്‍ നിന്ന് പുറത്തായിരുന്നു. ഇംഗ്ലീഷ് ക്ലബ്ബില്‍ നസ്‌റിയുടെ കറങ്ങലിനും കൂച്ചുവിലങ്ങിട്ടു ഗോര്‍ഡിയോള.

നടപ്പ് സീസണില്‍ സെവിയ്യക്കായി വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി പതിമൂന്ന് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകളാണ് നസ്‌റി നേടിയത്. സ്പാനിഷ് ക്ലബ്ബില്‍ മോശമല്ലാത്ത പ്രകടനവുമായി നസ്‌റി വീണ്ടും ശ്രദ്ധ പിടിച്ചു പറ്റുകയാണ്. ഇതിനിടെയാണ് കൂടുമാറ്റത്തിന്റെ യഥാര്‍ഥ കാരണം താരംവ്യക്തമാക്കുന്നത്. സിറ്റിയിലെ സ്പാനിഷ് താരങ്ങളായ ഡേവിഡ് സില്‍വയും നൊലിറ്റോയുമാണ് സെവിയ്യ തന്റെ താത്പര്യങ്ങള്‍ക്ക് അനുയോജ്യമായ ഇടമാണെന്ന് പറഞ്ഞ് കൊടുത്തത്. കോച്ച് പെപ് ഗോര്‍ഡിയോളയോടും സെവിയ്യ തിരഞ്ഞെടുത്ത കാര്യം നസ്‌റി സൂചിപ്പിച്ചപ്പോള്‍ നല്ല പ്രതികരണമായിരുന്നു. മികച്ചൊരു കോച്ചുണ്ട് സെവിയ്യക്ക്. അസിസ്റ്റന്റ് കോച്ചായ യുവാന്‍മ ലിലോ - ഗോര്‍ഡിയോള പറഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല, സെവിയ്യയിലേക്ക് വെച്ച് പിടിച്ചു. നല്ല ഭക്ഷണവും സുന്ദരികളും യഥേഷ്ടം !

Story first published: Saturday, December 24, 2016, 12:26 [IST]
Other articles published on Dec 24, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+