ആദ്യ പത്ത് മിനുട്ടില്‍ ജയം ഉറപ്പിച്ച് നാപോളി, നാട്ടുകാര്‍ക്ക് മുന്നില്‍ മിലാന്‍ നാണം കെട്ടു !
മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗില്‍ എ സി മിലാന്‍ ഹോം ഗ്രൗണ്ടില്‍ അട്ടിമറിക്കപ്പെട്ടു. നാപോളിയാണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മിലാനെ വീഴ്ത്തിയത്. ആദ്യ പത്ത് മിനുട്ടിനുള്ളില്‍ തന്നെ നാപോളി രണ്ട് ഗോളുകളും നേടി. ആറാം മിനുട്ടില്‍ ഇന്‍സൈനും ഒമ്പതാം മിനുട്ടില്‍ കാലെയോനും സ്‌കോര്‍ ചെയ്തു. മുപ്പത്തേഴാം മിനുട്ടില്‍ കുക്കയാണ് മിലാന്റെ ആശ്വാസ ഗോളടിച്ചത്.
മിലാനെതിരെ ഇന്‍സൈന്‍ നേടുന്ന അഞ്ചാം ഗോളായിരുന്നു മത്സരത്തിന് ആവേശമായത്. മറ്റൊരുക്ലബ്ബിനെതിരെയും ഇത്രയേറെ ഗോളുകള്‍ ഇന്‍സൈന്‍ നേടിയിട്ടില്ല. അതുകൊണ്ടു തന്നെ മിലാനെ എതിരായി ലഭിച്ചാല്‍ നാപോളിക്ക് ഇന്‍സൈനെ കളത്തിലിറക്കുന്നത് വിജയപ്രതീക്ഷയാണ്. മറ്റൊരു മത്സരത്തില്‍ ഫിയോറന്റീന എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ചീവോയെ തകര്‍ത്തു.

ലീഗില്‍ യുവെന്റസ് നാല്‍പ്പത്തഞ്ച് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ഇരുപത് മത്സരങ്ങളില്‍ മുപ്പത്തേഴ് പോയിന്റുമായി മിലാന്‍ അഞ്ചാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള നാപോളിക്ക് നാല്‍പ്പത്തിനാല് പോയിന്റാണ്. മിലാനേക്കാള്‍ ഒരു മത്സരം അധികം കളിച്ചിട്ടുണ്ട് നാപോളി.
ഗോള്‍ നില
മിലാന്‍ 1-2 നാപോളി
ചീവോ 0-3 ഫിയോറന്റീന
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications