Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇറ്റാലിയന്‍ ലീഗ്: സമനില, നാപ്പോളിയുടെ കിരീട മോഹം ഏതാണ്ട് അവസാനിച്ചു

റോം: ഇറ്റാലിയന്‍ ലീഗില്‍ നാപ്പോളിയുടെ കിരീട മോഹം ഏതാണ്ട് അവസാനിച്ചു. അദ്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ തുടര്‍ച്ചയായ ഏഴാം തവണയും യുവന്റസ് ലീഗ് കിരീടം നിലനിര്‍ത്തും. 36ാം റൗണ്ട് മല്‍സരത്തില്‍ ടൊറീനയോട് സമനില വഴങ്ങിയതാണ് നാപ്പോളിക്ക് തിരിച്ചടിയായത്. ഹോംഗ്രൗണ്ടില്‍ നാപ്പോളിയെ 2-2ന് ടൊറീനോ പിടിച്ചുകെട്ടുകയായിരുന്നു. മല്‍സരത്തിലുടനീളം മികച്ച പ്രകടനം നടത്തിയ നാപ്പോളി 25ാം മിനിറ്റില്‍ ഡ്രയ്‌സ് മെര്‍ട്ടന്‍സിലൂടെ ആദ്യ ഗോള്‍ നേടി. എന്നാല്‍, രണ്ടാംപകുതിയിലെ 55ാം മിനിറ്റില്‍ ഡാനിയേല ബാസെല്ലിലൂടെ ടൊറീനോ തിരിച്ചടിച്ചു. 71ാം മിനിറ്റില്‍ മാരെക് ഹംസിക്കിലൂടെ നാപ്പോളി വീണ്ടും മുന്നിലെത്തിയെങ്കിലും 83ാം മിനിറ്റില്‍ ലോറെന്‍സോ ഡി സില്‍വെസ്ത്രിയിലൂടെ ടൊറീനോ സമനില ഗോള്‍ കണ്ടെത്തുകയായിരുന്നു.

സീസണില്‍ ശേഷിക്കുന്ന രണ്ട് മല്‍സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് നേടിയാല്‍ തന്നെ യുവന്റസിന് കണക്കിന്റെ കളി നോക്കാതെ തന്നെ ലീഗ് കിരീടം ഉറപ്പിക്കാനാവും. ഗോള്‍ മാര്‍ജിനിലും യുവന്റസിന് തന്നെയാണ് മുന്‍തൂക്കം. 36 മല്‍സരങ്ങളില്‍ നിന്ന് 91 പോയിന്റുമായാണ് യുവന്റസ് ലീഗില്‍ തലപ്പത്ത് തുടരുന്നത്. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് 85 പോയിന്റാണ് രണ്ടാം സ്ഥാനക്കാരായ നാപ്പോളിക്കുള്ളത്. യുവന്റസ് രണ്ട് മല്‍സരങ്ങളില്‍ തോല്‍ക്കുന്നതോടൊപ്പം ശേഷിക്കുന്ന രണ്ടു കളികളില്‍ വന്‍ ഗോള്‍ മാര്‍ജിനില്‍ ജയം കൈവരിക്കുകയും ചെയ്താല്‍ മാത്രമേ നാപ്പോളിക്ക് കിരീട സാധ്യതയൊള്ളൂ.

ലീഗിലെ മറ്റു പ്രധാന മല്‍സരങ്ങളില്‍ മുന്‍ ചാംപ്യന്‍മാരായ ഇന്റര്‍മിലാന്‍ 4-0ന് ഉഡിനെസിനെയും റോമ 1-0ന് കാഗ്ലിയാരിയേയും പരാജയപ്പെടുത്തിയപ്പോള്‍ ലാസിയോ-അറ്റ്‌ലാന്റെ പോരാട്ടം 1-1ന് അവസാനിച്ചു. വിജയത്തോടെ നാലാം സ്ഥാനക്കാരായ ലാസിയോയുമായുള്ള പോയിന്റ് അകലം രണ്ടാക്കി കുറയ്ക്കാനും ഇന്ററിന് കഴിഞ്ഞു. നിലവില്‍ 36 മല്‍സരങ്ങളില്‍ നിന്ന് ലാസിയോക്ക് 71 ഉം ഇന്ററിന് 69 ഉം പോയിന്റാണുള്ളത്.

napoli

അത്‌ലറ്റികോയ്ക്ക് തോല്‍വി


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ അത്‌ലറ്റികോ മാഡ്രിഡിന് തോല്‍വി. 36ാം റൗണ്ട് മല്‍സരത്തില്‍ എസ്പാന്യോളാണ് സ്വന്തം തട്ടകത്തില്‍ അത്‌ലറ്റികോയെ ഞെട്ടിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു എസ്പാന്യോളിന്റെ ജയം. തോല്‍വിയോടെ അത്‌ലറ്റികോയുടെ ലീഗിലെ രണ്ടാം സ്ഥാനം നഷ്ടമായേക്കും. 36 മല്‍സരങ്ങളില്‍ നിന്ന് 75 പോയിന്റാണ് അത്‌ലറ്റികോയ്ക്കുള്ളത്. എന്നാല്‍, ഒരു മല്‍സരം കുറച്ചു കളിച്ച റയല്‍ മാഡ്രിഡ് 72 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. അത്‌ലറ്റികോയ്‌ക്കെതിരായ ജയത്തോടെ എസ്പാന്യോള്‍ പോയിന്റ് പട്ടികയില്‍ 15ാം സ്ഥാനത്തേക്ക് കയറി. ലീഗിലെ മറ്റൊരു മല്‍സരത്തില്‍ അലാവസ് എതിരില്ലാത്ത മൂന്നു ഗോളിന് മാലഗയെ തോല്‍പ്പിച്ചു.

Story first published: Monday, May 7, 2018, 14:57 [IST]
Other articles published on May 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+