Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയത്തോടെ റയല്‍ മാഡ്രിഡ് ഒന്നാമത്; യുവന്റസ് തോറ്റു; പിഎസ്ജിക്ക് ജയം

മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയില്‍ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തെത്തി. റയല്‍ വല്ലാഡോളിഡിനെ ഏതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് റയലിന്റെ മുന്നേറ്റം. നാച്ചോ 78-ാം മിനിറ്റില്‍ വിജയഗോള്‍ നേടി. 21 കളികളില്‍നിന്നും 46 പോയന്റുമായി റയല്‍ ഒന്നാം സ്ഥാനത്തും 43 പോയന്റുമായി ബാഴ്‌സലോണ രണ്ടാം സ്ഥാനത്തുമാണ്. മറ്റു മത്സരഫലങ്ങള്‍, അത്‌ലറ്റിക്കോ മാഡ്രിഡ് 0-0 ലെഗാനെസ്, സെല്‍റ്റ വിഗോ 0-0 ഐബര്‍, ഗെറ്റാഫെ 1-0 റയല്‍ ബെറ്റിസ്, റയല്‍ സൊസിഡാഡ് 3-0 മല്ലോര്‍ക്ക.

ഇറ്റാലിയന്‍ സീരി എ യില്‍ യുവന്റസിന് അടിതെറ്റി. 2-1ന് നാപ്പോളിയാണ് യുവന്റസിനെ തോല്‍പ്പിച്ചത്. സിലിയന്‍സ്‌കി(63), ലോറെന്‍സോ ഇന്‍സിഗ്നി(86) എന്നിവര്‍ നാപ്പോളിക്കായി സ്‌കോര്‍ ചെയ്‌പ്പോള്‍ ക്രിസ്റ്റിയാനോ 90-ാം മിനിറ്റില്‍ യുവന്റസിന്റെ ഗോള്‍ കണ്ടെത്തി. അതേസമയം, യുവന്റസിന്റെ തോല്‍വി മുതലെടുക്കാന്‍ ഇന്റര്‍മിലാന് കഴിഞ്ഞില്ല. കാഗ്ലിയാരിക്കെതിരെ ഓരോ ഗോള്‍വീതം നേടി ടീം സമനിലയില്‍ പിരിയുകയായിരുന്നു. ലീഗില്‍ 21 കളികളില്‍നിന്നും 51 പോയന്റുമായി യുവന്റസ് ആണ് ഒന്നാം സ്ഥാനത്ത് 48 പോയന്റുളള ഇന്റര്‍മിലാന്‍ രണ്ടാം സ്ഥാനത്താണ്. മറ്റു മത്സരഫലങ്ങള്‍, പാര്‍മ 2-0 ഉദിനെസ്, സാംഡോറിയ 0-0 സസ്സൗളോ, വെറോണ 3-0 ലീസ്, റോമ 1-1 ലാസിയോ.

realmadridvsrealvalladolid

ഫ്രഞ്ച് ലീഗില്‍ പിഎസ്ജി ജയം സ്വന്തമാക്കി. നെയ്മറുടെ(28, 52) ഇരട്ടഗോളിന്റെ പിന്‍ബലത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു പിഎസ്ജിയുടെ ജയം. മറ്റൊരു കളിയില്‍ ലിയോണ്‍ 3-0ത്തിന് ടൗളൗസിനേയും ബോര്‍ഡിയക്‌സ് 1-0ത്തിന് നാന്റെസിനേയും തോല്‍പ്പിച്ചു. ലീഗില്‍ 21 കളികളില്‍ നിന്നും 52 പോയന്റുമായി പിഎസ്ജി ആണ് ഒന്നാം സ്ഥാനത്ത് 21 കളികളില്‍ 42 പോയന്റുള്ള മാഴ്‌സലെ രണ്ടാം സ്ഥാനത്താണ്. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയര്‍ ലെവര്‍കുസന്‍ 3-0ത്തിന് ഫോര്‍ച്യുണ ഡസ്സല്‍ഡോര്‍ഫിനെ പരാജയപ്പെടുത്തിയപ്പോള്‍ ഹോഫന്‍ഹെയിം 3-0ത്തിന് വെര്‍ഡര്‍ ബ്രമനേയും മറികടന്നു. ലീഗില്‍ 19 കളികളില്‍നിന്നും 40 പോയന്റുള്ള ലെയ്പ്‌സിഗ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 39 പോയന്റുമായി ബയേണ്‍ രണ്ടാം സ്ഥാനത്തും 38 പോയന്റുമായി ഗ്ലാഡ്‌ബെഷ് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

Story first published: Monday, January 27, 2020, 9:35 [IST]
Other articles published on Jan 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+