നാഗ്ജി ഫുട്‌ബോള്‍ ഫെബ്രുവരി 5 മുതല്‍ കോഴിക്കോട്ട്, റൊണാള്‍ഡീഞ്ഞോ എത്തും
കോഴിക്കോട്: ഒരുകാലത്ത് ഫുട്‌ബോള്‍ പ്രേമികളുടെ ഹരമായിരുന്ന നാഗ്ജി ഫുട്‌ബോള്‍ പുനരവതരിപ്പിക്കുന്നു. ഫുട്‌ബോള്‍ പ്രേമികളുടെ കാത്തിരിപ്പിന് തിരശ്ശീലയിട്ട് സംഘാടകര്‍ ടൂര്‍ണമെന്റിന്റെ തീയതിയും പ്രഖ്യാപിച്ചു.
ഫെബ്രുവരി അഞ്ച് മുതല്‍ 21 വരെ കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. യൂറോപ്പിലേയും ലാറ്റിനമേരിക്കയിലേയും പ്രമുഖ ക്ലബ്ബുകള്‍ പങ്കെടുക്കുന്ന ഇന്ത്യയിലെ ആദ്യ ടൂര്‍ണമെന്റാകും ഇതെന്ന് സംഘാടകര്‍ പറഞ്ഞു.

കോഴിക്കോട് ഫുട്‌ബോള്‍ അസോസിയേഷനും സൗദിയിലെ പ്രമുഖ സ്‌പോര്‍ട്‌സ് കമ്പനിയായ മോണ്ടിയാല്‍ എല്‍എല്‍പിയും ചേര്‍ന്നാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. യൂറോപ്പ്, തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ എന്നിവയോടൊപ്പം ഇന്ത്യന്‍ ക്ലബ്ബ് ടീമുകളും ടൂര്‍ണമെന്റില്‍ അണിനിരക്കും. എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കാന്‍ ഉണ്ടാകുക.
ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോയാണ് ടൂര്‍ണമെന്റിലെ ബ്രാന്‍ഡ് അംബാസിഡര്‍. സംഘാടകരുടെ ക്ഷണമനുസരിച്ചാണ് അദ്ദേഹം കോഴിക്കോട് എത്തുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആദ്യമായാണ് റൊണാള്‍ഡീഞ്ഞോ എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications