വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ കുതിപ്പ് തടഞ്ഞ് ഡിയഗോ ഫോര്‍ലാന്‍ ഗോളടി തുടങ്ങി, മുംബൈ ജയം പെനാല്‍റ്റി ഗോളില്‍

By കാശ്വിന്‍

മുംബൈ: ഐ എസ് എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയുടെ വിജയക്കുതിപ്പ് അവസാനിപ്പിച്ച് മുംബൈ സിറ്റി. ഡിയഗോ ഫോര്‍ലാന്‍ നേടിയ ഏക ഗോളിനായിരുന്നു മുംബൈയുടെ ജയം. തുടരെ രണ്ടാം ജയം നേടിയ മുംബൈ ആറ് പോയിന്റെടുത്ത് നോര്‍ത്ത് ഈസ്റ്റിനൊപ്പമെത്തി. ആദ്യര ണ്ട് കളിയും ജയിച്ച് നോര്‍ത്ത് ഈസ്റ്റ് ആറ് പോയിന്റ് കരസ്ഥമാക്കിയിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ പെനാല്‍റ്റി ഗോളിലാണ് ഉറുഗ്വെ സ്‌ട്രൈക്കര്‍ ഡിയഗോ ഫോര്‍ലാന്‍ ഹോം ടീമിന് നിര്‍ണായക ഗോള്‍ സമ്മാനിച്ചത്. ഫോര്‍ലാനെടുത്ത സ്‌പോട് കിക്ക് നോര്‍ത്ത് ഈസ്റ്റിന്റെ ഇന്ത്യന്‍ ഗോളി സുബ്രതാ പാല്‍ ഡൈവിംഗിനിടെ വിരല്‍ കൊണ്ട് സ്പര്‍ശിച്ചെങ്കിലും തടയാനായില്ല. ഗോളിക്ക് നേരെ ഒരാള്‍പ്പൊക്കത്തില്‍ അടിച്ചു കൊണ്ട് അനായാസ ഗോളാണ് ഫോര്‍ലാന്‍ പദ്ധതിയിട്ടത്. ആ ശ്രമം ഫലിക്കുകയും ചെയ്തു.

forlan

മത്സരത്തിന്റെ ഒഴുക്കിന് എതിരായിട്ട് വീണ ഗോളാണിത്. പ്രോനെയ് ഹാല്‍ഡറിനെ റീഗന്‍ സിംഗ് ബോക്‌സിനുള്ളില്‍ വീഴ്ത്തിയതാണ് പെനാല്‍റ്റിയില്‍ കലാശിച്ചത്. മികച്ച നീക്കങ്ങളുമായി കളം നിറഞ്ഞത് സന്ദര്‍ശകരാണ്. നികോളാസ് വെലെസും കാസുമി യുസയും അല്‍ഫാരോയും പല തവണ ഗോളിനടുത്തെത്തി. എന്നാല്‍, ഫിനിഷിംഗിലെ പോരായ്മ നോര്‍ത്ത് ഈസ്റ്റിന് വിനയായി.

മുംബൈ സിറ്റി 4-2-3-1 ശൈലിയിലും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് 4-1-4-1 ശൈലിയിലുമാണ് കളിച്ചത്. 6147 പേരാണ് മത്സരം കാണാനെത്തിയത്.

Story first published: Saturday, October 8, 2016, 8:56 [IST]
Other articles published on Oct 8, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X