മുംബൈ സിറ്റി പരിശീലകന്‍ ജോര്‍ജ് കോസ്റ്റയെ ഒഴിവാക്കി; ഇനി പുതിയ പരിശീലകന്‍
മുംബൈ: ഐഎസ്എല്‍ ടീം മുംബൈ സിറ്റിയുടെ പരിശീലകന്‍ ജോര്‍ജ് കോസ്റ്റയുമായുള്ള കരാര്‍ പുതുക്കില്ലെന്ന് ക്ലബ്ബ് അറിയിച്ചു. കരാര്‍ കാലാവധി അവസാനിക്കുന്നതോടെ ജോര്‍ജ് കോസ്റ്റയെ ഒഴിവാക്കും. ഈ സീസണില്‍ മികച്ച പ്രകടനം നടത്തിയ മുംബൈ സിറ്റി അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പ്ലേ ഓഫ് സ്ഥാനത്തേക്ക് അവസാനം വരെ മത്സരിക്കാന്‍ മുംബൈയ്ക്ക് കഴിഞ്ഞു.
ക്ലബ്ബിനായി നല്‍കിയ സേവനങ്ങള്‍ക്ക് ജോര്‍ജ് കോസ്റ്റയട്ക്ക് നന്ദി പറയുന്നതായി ക്ലബ്ബ് സിഇഒ ഇന്ദ്രാനില്‍ ദാസ് അറിയിച്ചു. രണ്ട് സീസണില്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ഒട്ടേറെ മികച്ച മുഹൂര്‍ത്തങ്ങളും ക്ലബ്ബിനായി നല്‍കി. ആദ്യ സീസണില്‍ ടീമിനെ പ്ലേ ഓഫിലെത്തിക്കുകയും ചെയ്തു. ഭാവിയില്‍ അദ്ദേഹത്തിന് എല്ലാ നന്മകളുമുണ്ടാകട്ടെയെന്നും ഇന്ദ്രാനില്‍ പറഞ്ഞു.

ജോര്‍ജ് കോസ്റ്റയ്‌ക്കൊപ്പം സഹപരിശീലകരായ മാര്‍ക്കോ ലെയ്റ്റ്, പെഡ്രോ മിഗ്വെല്‍ കൊറിയ തുടങ്ങിയവരും ക്ലബ് വിടും. പുതിയ പരിശീലകനെ തേടാനായി മുംബൈ ശ്രമം തുടങ്ങി. സിറ്റി ഗ്രൂപ്പ് ഏറ്റെടുത്ത മുംബൈ സിറ്റി അടുത്ത സീസണില്‍ വലിയ അഴിച്ചുപണി നടത്തുന്നുണ്ട്. മികച്ച പരിശീലകനേയും കളിക്കാരെയുമെത്തിച്ച് ഐഎസ്എല്ലില്‍ കിരീട നേടാനുള്ള ശ്രമമായിരിക്കും അടുത്ത സീസണില്‍ മുംബൈ നടത്തുക. സിറ്റി ഗ്രൂപ്പിന്റെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നുള്‍പ്പെടെ മുംബൈ ടീമിന് സഹായമെത്തും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications