ഒഡിഷയെ മറികടക്കാന്‍ മുംബൈയ്ക്ക് സുവര്‍ണാവസരം; എതിരാളി നോര്‍ത്ത് ഈസ്റ്റ്
മുംബൈ: ഐഎസ്എല്‍ ആറാം സീസണില്‍ പ്ലേ ഓഫിലേക്കടുക്കാന്‍ മുംബൈ സിറ്റിക്ക് സുവര്‍ണാവസരം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സ്വന്തം മൈതാനത്ത് നേരിടാനൊരുങ്ങുന്ന മുംബൈയ്ക്ക് ജയപ്രതീക്ഷയുണ്ട്. രാത്രി 7.30നാണ് മത്സരം. പ്ലേ ഓഫിലെ നാലാം സ്ഥാനത്തിനായി ഒഡിഷ എഫ്‌സിയുമായി കടുത്ത പോരാട്ടമാണ് മുംബൈ നടത്തുന്നത്. നിലവില്‍ അഞ്ചാം സ്ഥാനത്തുനില്‍ക്കുന്ന ടീമിന് ജയത്തോടെ നാലാം സ്ഥാനത്തേക്കുയരാം.
ഹൈദരാബാദിനെതിരെ അപ്രതീക്ഷിത സമനില വഴങ്ങിയ മുംബൈയ്ക്ക് നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരം നിര്‍ണായകമാണ്. സീസണില്‍ മോശം പ്രകടനം നടത്തുന്ന നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിക്കാനായില്ലെങ്കില്‍ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കും. മൊദോവു സൗഗൗ മുംബൈയുടെ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തും. അതേസമയം, സസ്‌പെന്‍ഷനിലായ പാട്രിക് ചൗധരിക്ക് കലിക്കാനാകില്ല. പത്തൊമ്പതുകാരനായ മിങ്തന്‍ മാവിയ ആയിരിക്കും പകരക്കാരന്‍.

ഒട്ടേറെ പ്രശ്‌നങ്ങളുമായാണ് നോര്‍ത്ത് ഈസ്റ്റിന്റെ വരവ്. ആകെ ഒന്‍പത് ഗോളുകള്‍മാത്രമാണ് സീസണില്‍ ടീമിന് ടോനായത്. ഗോളടിക്കാന്‍ കഴിയാത്തതിനൊപ്പം പ്രതിരോധത്തിലെ ചോര്‍ച്ചകളും ടീമിന് തിരിച്ചടിയായി. സൂപ്പര്‍താരം അസമോവ ഗ്യാന്‍ പരിക്കേറ്റ് പാതിവഴിയില്‍ തിരിച്ചുപോയതാണ് ഗോള്‍വരള്‍ച്ചയ്ക്കിടയാക്കിയത്. അത്ഭതകരമായ തിരിച്ചുവരവ് നടത്തിയാല്‍ മാത്രമേ നോര്‍ത്ത് ഈസ്റ്റിന് മുംബൈയുടെ തട്ടകത്തില്‍ ജയസാധ്യതയുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications