മുംബൈ: ഐഎസ്എല്‍ ആറാം സീസണില്‍ പ്ലേ ഓഫ് സാധ്യതയുള്ള ടീമാണ് മുംബൈ സിറ്റി. ശേഷിക്കുന്ന മൂന്നു കളികളും ജയിച്ചാല്‍ മുംബൈയ്ക്ക് പ്ലേ ഓഫിലെത്താന്‍ കഴിഞ്ഞേക്കും. എന്നാല്‍, തോല്‍വി ടീമിന്റെ പ്ലേ ഓഫ് സാധ്യതകളെ ബാധിക്കും. ജംഷേദ്പൂര്‍ എഫ്സിക്കെതിരെ സീസണിലെ തങ്ങളുടെ പതിനാറാം കളിക്കിറങ്ങുമ്പോള്‍ ജയം മാത്രമാണ് മുംബൈയ്ക്ക് മുന്നിലുള്ള ലക്ഷ്യം. മുംബൈയുടെ മൈതാനത്ത് വ്യാഴാഴ്ച രാത്രി 7.30നാണ് മത്സരം.
സീസണില്‍ തുടക്കത്തിലെ പതര്‍ച്ചയ്ക്കുശേഷം വമ്പന്‍ തിരിച്ചുവരവാണ് മുംബൈ നടത്തിയത്. 15 കളികളില്‍നിന്നും 23 പോയന്റുമായി ടീം നാലാം സ്ഥാനത്താണ്. ഒരു മത്സരം കുറച്ചുകളിച്ച ചെന്നൈ 21 പോയന്റുമായി തൊട്ടുപിന്നിലുണ്ടെന്നതിനാല് മുംബൈയ്ക്ക് ജയം അനിവാര്യമാണ്. കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍നിന്നായി കേവലം ഒരു ഗോള്‍ മാത്രം വഴങ്ങിയ മുംബൈയുടെ പ്രതിരോധം ശക്തമാണ്. മൊദോവു സൗഗൗ, ഡീഗോ കാര്‍ലോസ് തുടങ്ങിയ കളിക്കാര്‍ ഫോമിലാണെന്നതും മുംബൈയ്ക്ക് ജയപ്രതീക്ഷ നല്കുന്നു.
കോലി ധിക്കാരി, ധോണി നാണക്കേട്!! ജഡേജയ്ക്കു ബാറ്റിങറിയില്ല.. പരിഹസിച്ച ഇംഗ്ലണ്ട് താരത്തിനു പണി കിട്ടി
ജംഷേദ്പൂര്‍ എഫ്സിക്ക് കാര്യങ്ങള്‍ അത്ര പന്തിയല്ല. കഴിഞ്ഞ രണ്ട് കളികളും തോറ്റ അവര്‍ അവസാനം കളിച്ച അഞ്ചെണ്ണത്തില്‍ നാലിലും തോറ്റാണ് മുംബൈയെ നേരിടാന്‍ ഒരുങ്ങുന്നത്. പ്രതിരോധത്തിലും മുന്നേറ്റത്തിലും ടീമിന് ഒട്ടേറെ പാളിച്ചകളുണ്ട്. മധ്യനിരതാരം പിറ്റി പരിക്കില്‍നിന്നും മോചിതനായി തിരിച്ചെത്തുന്നത് ടീമിന് ആശ്വാസമാണ്. പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ച ടീമിന് ഇനി ശേഷിക്കുന്ന കളികള്‍ അഭിമാനപ്പോരാട്ടമാകും.