Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈ പ്ലേ ഓഫില്‍ എത്തുമോ; ബെംഗളുരുവിനെതിരെ ഇറങ്ങുന്നു

മുംബൈ: ഐഎസ്എല്‍ ആറാം സീസണില്‍ പ്ലേ ഓഫ് സ്ഥാനത്തിനുവേണ്ടി മത്സരരംഗത്തുള്ള മുംബൈ സിറ്റി വെള്ളിയാഴ്ച ബെംഗളുരുവുമായി ഏറ്റുമുട്ടാനൊരുങ്ങുന്നു. മുംബൈയുടെ മൈതാനത്ത് രാത്രി 7.3നാണ് മത്സരം. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ മുംബൈയ്ക്ക് ജയം അനിവാര്യമാണ്. ഒഡിഷ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും പ്ലേ ഓഫ് സ്ഥാനത്തിനായി ഒപ്പത്തിനൊപ്പം നില്‍ക്കുമ്പോള്‍ മുംബൈയ്ക്കും പോരാട്ടം കടുക്കും.

ഒടുവിലത്തെ രണ്ട് കളികളിലും തോറ്റ മുംബൈ 12 കളികളില്‍നിന്നും 16 പോയന്റുമായി അഞ്ചാം സ്ഥാനത്താണ്. വിജയവഴിയില്‍ തിരിച്ചെത്താന്‍ നിലവിലെ ചാമ്പ്യന്മാരെ കീഴടക്കണം. പരിക്കുമൂലം പുറത്തായിരുന്ന പൗലോ മച്ചാഡോ ബെംഗളുരുവിനെതിരെ കളിയിലേക്ക് തിരിച്ചുവന്നേക്കും. അമിനെ ചെര്‍മിറ്റി, മൗദോവു സൗഗൗ എന്നിവര്‍ ആക്രമണം നയിക്കുമ്പോള്‍ ബെംഗളുരുവിന്റെ പ്രതിരോധം വിയര്‍ക്കും. പ്രതിരോധത്തിലെ വിള്ളലുകളടച്ചാകും പരിശീകന്‍ യോര്‍ഗെ കോസ്റ്റ ടീമിനെ ഇറക്കുക.

islmumbaicityvsbengalurufc

ആധികാരിക പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും 12 കളികളില്‍നിന്നും 22 പോയന്റുള്ള ബെംഗളുരു ഇത്തവണയും പ്ലേ ഓഫ് ഉറപ്പിച്ച ടീമാണ്. ജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താനാകും ബെംഗളുരുവിന്റെ ശ്രമം. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ജയിച്ച ടീമിന് ആത്മവിശ്വാസത്തോടെ കളിക്കിറങ്ങാം. ഛേത്രിയുടെ ഫോമും മധ്യനിരയുടെ പിന്തുണയും ബെംഗളുരുവിന് സാധ്യത കല്‍പ്പിക്കുന്നു. രണ്ട് ഗോള്‍ മാര്‍ജിനിലെങ്കിലും ബെംഗളുരു ജയിക്കുമെന്നാണ് പ്രവചനം.

Story first published: Friday, January 17, 2020, 12:02 [IST]
Other articles published on Jan 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+