Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോണോയി പരുക്കേറ്റ് ഐ എസ് എല്ലില്‍ നിന്ന് പുറത്ത്, മുംബൈ നിരയിലേക്ക് ബഗാന്‍ താരം

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടാം സ്ഥാനത്ത് കുതിക്കുന്ന മുംബൈ സിറ്റി എഫ് സിക്ക് വലിയ തിരിച്ചടി. സ്റ്റാര്‍ട്ടിംഗ് ലൈനപ്പിലെ പ്രധാന താരമായ പ്രൊണെ ഹാള്‍ഡര്‍ പരുക്കേറ്റ് മൂന്നാം സീസണില്‍ നിന്ന് തന്നെ പുറത്തായി. സാല്‍ഗോക്കര്‍ ഗോവയുടെ മുന്‍ മിഡ്ഫീല്‍ഡര്‍ സരണ്‍ സിംഗിനെ ഹാള്‍ഡറിന്റെ പകരക്കാരനായി ടീമിലെത്തിച്ചിട്ടുണ്ട് മുംബൈ സിറ്റി എഫ് സി.

ഐ എസ് എല്‍ മൂന്നാം സീസണില്‍ അഞ്ച് മത്സരങ്ങളില്‍ പ്രൊണെയ് കളിക്കാനിറങ്ങി. മുംബൈ സിറ്റി കോച്ച് അലക്‌സാന്ദ്രെ ഗ്യുമറെസിന്റെ മിഡ്ഫീല്‍ഡ് തന്ത്രങ്ങളില്‍ പ്രൊണെയിന് വലിയ റോളുണ്ടായിരുന്നു. സെഹ്‌നാജ് സിംഗ്, ക്രിസ്റ്റ്യന്‍ വഡോക്‌സ് എന്നിവര്‍ക്കൊപ്പം പ്രൊണെയ് ചേരുന്നതായിരുന്നു മുംബൈയുടെ മധ്യനിരയെ ഉണര്‍ത്തിയത്.

pronay-halder

സെപ്തംബറില്‍ അവസാനിച്ച കല്‍ക്കട്ട ഫുട്‌ബോള്‍ ലീഗില്‍ സരണ്‍ സിംഗ് മോഹന്‍ബഗാന് വേണ്ടി കളിച്ചിരുന്നു. കഴിഞ്ഞ സീസണിലും പകരക്കാരന്റെ റോളില്‍ സരണ്‍ സിംഗ് മുംബൈ നിരയിലെത്തിയിരുന്നു.

ഏഴ് മത്സരങ്ങളില്‍ മൂന്ന് ജയങ്ങളും രണ്ട് തോല്‍വികളുമായി പതിനൊന്ന് പോയിന്റാണ് സിറ്റി ഇതിനകം നേടിയിട്ടുള്ളത്. നവംബര്‍ രണ്ടിന് ചെന്നൈയിന്‍ എഫ് സിക്കെതിരെയാണ് മുംബൈ സിറ്റി എഫ് സിയുടെ അടുത്ത മത്സരം.

Story first published: Saturday, October 29, 2016, 16:39 [IST]
Other articles published on Oct 29, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+