Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെന്നൈയിന്‍ എഫ് സിക്കെതിരെ മുംബൈക്ക് ആദ്യ പോയിന്റ്‌

ചെന്നൈ: കളി അവസാനിക്കാന്‍ രണ്ട് മിനുട്ട് ശേഷിക്കെ പകരക്കാരന്‍ ലിയോ കോസ്റ്റയുടെ സൂപ്പര്‍ ഗോള്‍..! ചെന്നൈയിന്‍ എഫ് സിക്കെതിരെ തോല്‍വിയിലേക്ക് നീങ്ങിയ മുംബൈ സിറ്റി എഫ് സിക്ക് തകര്‍പ്പന്‍ സമനില. ചെന്നൈയിന്‍ എഫ് സിയുമായി മുമ്പ് ഏറ്റുമുട്ടിയപ്പോഴെല്ലാം തോറ്റ മുംബൈ ഐ എസ് എല്‍ ചരിത്രത്തില്‍ ആദ്യമായി അവര്‍ക്കെതിരെ ഒരു പോയിന്റ് സ്വന്തമാക്കി. ചെന്നൈയുടെ തട്ടകത്തില്‍ വെച്ചായിരുന്നു ഈ ചരിത്ര പോയിന്റ് സ്വന്തമാക്കല്‍ എന്നത് ശ്രദ്ധേയം.

അമ്പത്തൊന്നാം മിനുട്ടില്‍ ജെജെ ലാല്‍പെഖുലയാണ് ആതിഥേയര്‍ക്കായി സ്‌കോര്‍ ചെയ്തത്. ഈ ഗോളില്‍ മത്സരം പിടിച്ചെടുക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നു മാര്‍കോ മറ്റെരാസിയുടെ ശേഷിക്കുന്ന ഗെയിം പ്ലാന്‍.

mumbaicityfc

ഏഴ് മത്സരങ്ങളില്‍ പത്ത് പോയിന്റുമായി ചെന്നൈയിന്‍ എഫ് സി നാലാം സ്ഥാനത്തും എട്ട് മത്സരങ്ങളില്‍ പന്ത്രണ്ട് പോയിന്റുള്ള മുംബൈ സിറ്റി എഫ് സി രണ്ടാം സ്ഥാനത്തുമാണ്. ഏഴ് കളികളില്‍ പന്ത്രണ്ട് പോയിന്റുള്ള അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് ഒന്നാം സ്ഥാനത്ത്.

അത്‌ലറ്റിക്കോ മാഡ്രിഡിനെ പിന്തള്ളി ഐ എസ് എല്‍ ടേബിളില്‍ പന്ത്രണ്ട് പോയിന്റോടെ ഒന്നാം സ്ഥാനം ഉറപ്പിക്കുക മറ്റെരാസിയുടെ പ്രധാന ലക്ഷ്യമായിരുന്നു. എന്നാല്‍, ഇറ്റാലിയന്‍ കോച്ചിന്റെ ഹിഡന്‍ അജണ്ടകളെ അട്ടിമറിക്കുന്നതായിരുന്നു ലിയോ കോസ്റ്റയുടെ ലോംഗ് റേഞ്ചര്‍ ഗോള്‍. മൂന്നാം സീസണിലെ ത്രസിപ്പിക്കുന്ന ഗോളായി അത്.

Story first published: Thursday, November 3, 2016, 9:18 [IST]
Other articles published on Nov 3, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+