Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: നാട്ടങ്കത്തില്‍ മുംബൈ മിന്നി, പൂനെയെ തകര്‍ത്തു... സീസണിലെ ആദ്യ ജയം

മുംബൈ: ഐഎസ്എല്ലില്‍ നാട്ടുകാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ മുംബൈ സിറ്റിക്കു മിന്നുന്ന വിജയം. പൂനെ സിറ്റിയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് മുംബൈ തകര്‍ത്തുവിട്ടത്. സീസണില്‍ മുംബൈയുടെ ആദ്യ ജയം കൂടിയാണിത്. നേരത്തേ കളിച്ച രണ്ടു മല്‍സരങ്ങളില്‍ ഓരോ സമനിലയും തോല്‍വിയുമാണ് മുംബൈയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. ആവേശകരമായ മല്‍സരത്തില്‍ ആദ്യ പകുതിയില്‍ത്തന്നെ രണ്ടു തവണ പൂനെയുടെ വല കുലുക്കി മുംബൈ വിജയമുറപ്പിച്ചിരുന്നു. മൗദു സൗഗു (25ാം മിനിറ്റ്), റാഫേല്‍ ബാസ്റ്റോസ് (45) എന്നിവരാണ് മുംബൈയുടെ സ്‌കോറര്‍. ആദ്യ ഗോള്‍ നേടുകയും രണ്ടാമത്തെ ഗോളിനു വഴിയൊരുക്കുകയും ചെയ്ത സൗഗുവാണ് മുംബൈയുടെ വിജയശില്‍പ്പി. ഇതാദ്യമായാണ് മുംബൈ തങ്ങളുടെ ഹോംഗ്രൗണ്ടില്‍ പൂനെയെ മുട്ടുകുത്തിക്കുന്നത്. കഴിഞ്ഞ നാലു സീസണുകളിലും പൂനെയെ മറികടക്കാന്‍ മുംബൈക്കായിരുന്നില്ല.

1

25ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവിലാണ് മുംബൈ അക്കൗണ്ട് തുറന്നത്. ഇടതു പാര്‍ശ്വത്തില്‍ നിന്നും പൗലോ മക്കാഡോ ബോക്‌സിനുള്ളിലേക്ക് പായിച്ച ക്രോസ് വലതു പോസ്റ്റില്‍ തട്ടി മടങ്ങിയപ്പോള്‍ റീബൗണ്ട് ചെയ്ത പന്ത് സൗഗു വലയിലേക്കു വഴിതിരിച്ചുവിടുകയായിരുന്നു.

ഗോള്‍ മടക്കാന്‍ പൂനെ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ ബാസ്റ്റേസ് മുംബൈയുടെ രണ്ടാം ഗോളും നിക്ഷേപിക്കുന്നത്. ബോക്‌സിനുള്ളില്‍ വച്ച് സൗഗുവിനെ പൂനെ താരം ചുന്റെയ ഫനായ് ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനെ തുടര്‍ന്നു റഫറി പെനല്‍റ്റി വിധിക്കുകയായിരുന്നു. ഗോള്‍കീപ്പറെ കബളിപ്പിച്ച് മനോഹരമായ പെനല്‍റ്റിയിലൂടെ ബാസ്റ്റോസ് സ്‌കോര്‍ 2-0 ആക്കുകയും ചെയ്തു.

മല്‍സരം 2-0ന് അവസാനിക്കാനിരിക്കെയാണ് ഇഞ്ചുറിടൈമില്‍ മുംബൈക്ക് അനുകുലമായി കളിയിലെ രണ്ടാമത്തെ പെനല്‍റ്റി വിധിച്ചത്. എന്നാല്‍ ലൂസിയാന്‍ ഗൊയാന്റെ പെനല്‍റ്റി ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്ത് തകര്‍പ്പന്‍ സേവിലൂടെ ബ്ലോക്ക് ചെയ്യുകയായിരുന്നു.

Story first published: Friday, October 19, 2018, 21:39 [IST]
Other articles published on Oct 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+