Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റിന്റെ അപരാജിത കുതിപ്പിന് ബ്രേക്ക്... മുട്ടുമടക്കിയത് മുംബൈക്കു മുന്നില്‍

1

ഗുവാഹത്തി: ഐഎസ്എല്ലിന്റെ ഈ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ അപരാജിക കുതിപ്പിനു വിരാമം. ഹോംഗ്രൗണ്ടില്‍ മുംബൈ സിറ്റിക്കു മുന്നിലാണ് നോര്‍ത്ത് ഈസ്റ്റ് മുട്ടുമടക്കിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മുംബൈയുടെ വിജയം. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ആര്‍നോള്‍ഡ് ഇസോക്കോ നേടിയ ഗോളാണ് മുംബൈക്ക് അപ്രതീക്ഷിത ജയം സമ്മാനിച്ചത്. മുംബൈക്ക് അനകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കിനൊടുവിലുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെയായിരുന്നു ഈ ഗോള്‍.

ആദ്യ പത്ത് മിനിറ്റിനുള്ളില്‍ നേടിയ ഗോള്‍ മാറ്റിനിര്‍ത്തിയാല്‍ കളിയില്‍ നോര്‍ത്ത് ഈസ്റ്റിനായിരുന്നു ആധിപത്യം. പന്തടക്കത്തിലും ഗോള്‍ ഷോട്ടുകളിലുമെല്ലാം അവര്‍ മുംബൈയെ ബഹുദൂരം പിന്നിലാക്കി. പക്ഷെ കളിക്കളത്തിലെ ഈ ആധിപത്യം ഗോളാക്കി മാറ്റാന്‍ മാത്രം നോര്‍ത്ത് ഈസ്റ്റിനായില്ല. രണ്ടാം പകുതിയിലും ഗോള്‍ മടക്കാന്‍ നോര്‍ത്ത് ഈസ്റ്റ് കഠിനാധ്വാനം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ഒരു ഗോള്‍ ലീഡില്‍ കടിച്ചുതൂങ്ങി മുംബൈ തടിതപ്പുകയായിരുന്നു.

നോര്‍ത്ത് ഈസ്റ്റിനെതിരേ നേടിയ ജയത്തോടെ 13 പോയിന്റുമായി മുംബൈ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്കതു കയറി. 11 പോയിന്റോടെ നോര്‍ത്ത് ഈസ്റ്റ് അഞ്ചാംസ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തു. കളിയില്‍ ജയിച്ചിരുന്നെങ്കില്‍ 14 പോയിന്റോടെ ലീഗില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാന്‍ നോര്‍ത്ത് ഈസ്റ്റിനാവുമായിരുന്നു.

Story first published: Friday, November 9, 2018, 22:01 [IST]
Other articles published on Nov 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+