For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അഞ്ചു ഗോള്‍ ത്രില്ലര്‍ കടന്ന് മുംബൈ വരുന്നു... സെമി സാധ്യത സജീവം, ബ്ലാസ്റ്റേഴ്‌സിന് തൊട്ടരികെ

നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെയാണ് മുംബൈ 3-2ന് മറികടന്നത്

By Manu

മുംബൈ: തോല്‍വിയുടെ വക്കില്‍ നിന്നും പൊരുതിക്കയറി മുംബൈ സിറ്റി സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി. ഐഎസ്എല്ലിലെ ആവേശകരമായ മല്‍സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു മുംബൈ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ മറികടക്കുകയായിരുന്നു. 1-2നു പിന്നിട്ടുനിന്ന ശേഷമാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ മുംബൈയുടെ ഗംഭീര തിരിച്ചുവരവ്. മുംബൈയുടെ അവസാന ഹോം മാച്ച് കൂടിയായിരുന്നു ഇത്.

1

സെല്‍ഫ് ഗോള്‍ വഴങ്ങിയ മുംഹബൈയുടെ വില്ലനായി മാറിയ ലൂസിയന്‍ ഗൊയാന്‍ ഇഞ്ചുറിടൈമില്‍ വിജയഗോളുമായി മുംബൈയുടെ ഹീറോയായി മാറുകയായിരുന്നു. 15ാം മിനിറ്റില്‍ ബോക്‌സിനു പുറത്തു നിന്നുള്ള ഷോട്ടിലൂടെ ആക്കിലെ എമാനയാണ് മുംബൈയുടെ അക്കൗണ്ട് തുറന്നത്. എന്നാല്‍ 27ാം മിനിറ്റില്‍ ഗൊയാന്റെ സെല്‍ഫ് ഗോള്‍ നോര്‍ത്ത് ഈസ്റ്റിനെ ഒപ്പമെത്തിച്ചു. 43ാം മിനിറ്റില്‍ മമദു കാന്‍ഡെയിലൂടെ നോര്‍ത്ത് ഈസ്റ്റ് 2-1ന്റെ ലീഡ് കൈക്കലാക്കി. രണ്ടാം പകുതിയില്‍ കൂടുതല്‍ കരുത്തോടെ ആഞ്ഞടിച്ച മുംബൈ 54ാം മിനിറ്റില്‍ എവേര്‍ട്ടന്‍ സാന്റോസിലൂടെ മുംബൈക്കു സമനില സമ്മാനിച്ചു. ഒടുവില്‍ ഇഞ്ചുറിടൈമില്‍ ഗൊയാന്റെ ഗോളില്‍ മുംബൈ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കുകയായിരുന്നു.

2

ഈ വിജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ എഫ്‌സി ഗോവയെ പിന്തള്ളി ആറാംസ്ഥാനത്തേക്കു കയറി. 23 പോയിന്റാണ് മുംബൈക്കുള്ളത്. തൊട്ടുമുകളിലുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന് ഒരു പോയിന്റിന്റെ ലീഡ് മാത്രമേയുള്ളൂ. ഇരുടീമിനും സീസണില്‍ ഇനി ശേഷിക്കുന്നത് രണ്ടു മല്‍സരങ്ങളാണ്.

Story first published: Thursday, February 22, 2018, 22:19 [IST]
Other articles published on Feb 22, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+