For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍: ചാംപ്യന്‍മാര്‍ നാണംകെട്ട് പുറത്ത്, ചെന്നൈക്ക് എട്ടാം തോല്‍വി... മുംബൈക്കു മിന്നും ജയം

ചെന്നൈക്ക് സീസണില്‍ ഒരു മല്‍സരം മാത്രമാണ് ജയിക്കാനായത്

By Manu
മുംബൈക്കു മിന്നും ജയം | Oneindia Malayalam
1

മുംബൈ: നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സി ഐഎസ്എല്ലില്‍ നിന്നും നാണംകെട്ടു പുറത്ത്. സീസണിലെ എട്ടാമത്തെ തോല്‍വിയുമേറ്റുവാങ്ങിയതോടെയാണ് സെമി ഫൈനലിലെത്തുകയെന്ന ചെന്നൈയുടെ പ്രതീക്ഷകള്‍ അസ്തമിച്ചത്. എവേ മല്‍സരത്തില്‍ മുംബൈ സിറ്റി ചെന്നൈയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്തുവിടുകയായിരുന്നു. ഇരുപകുതികളിലുമായി റെയ്‌നിയര്‍ ഫെര്‍ണാണ്ടസ് (27ാം മിനിറ്റ്), അമദു സൊഗു (55) എന്നിവരുടെ ഗോളുകളാണ് മുംബൈക്കു മിന്നുന്ന ജയം നേടിക്കൊടുത്തത്.

ഈ ജയത്തോടെ മുംബൈ ലീഗില്‍ രണ്ടാംസ്ഥാനത്തേക്കു കുതിക്കുകയും ചെയ്തു. മല്‍സരത്തിനു മുമ്പ് നാലാമതായിരുന്നു മുംബൈ. തലപ്പത്തുള്ള ബെംഗളൂരു എഫ്‌സിയേക്കാള്‍ മൂന്നു പോയിന്റ് മാത്രം പിന്നിലാണ് മുംബൈ. എന്നാല്‍ ചെന്നൈക്കു കളിച്ച 11 മല്‍സരങ്ങളില്‍ നേരിട്ട എട്ടാമത്തെ പരാജയമാണിത്. ഒരേയൊരു മല്‍സരം മാത്രമാണ് അവര്‍ക്കു ജയിക്കാനായത്. അഞ്ചു പോയിന്റ് മാത്രമുള്ള ചെന്നൈ എട്ടാംസ്ഥാനത്തു തുടരുകയാണ്. ഇനിയുള്ള ഒമ്പത് കളികളിലും ജയിച്ചാലും ചെന്നൈക്കു ആദ്യ നാലില്‍ ഫിനിഷ് ചെയ്യാന്‍ കഴിയില്ല.

ആദ്യപകുതിയില്‍ ഇരുടീമിനും ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും അവസരം മുതലെടുത്തത് മുംബൈയായിരുന്നു. 27ാം മിനിറ്റിലാണ് മുംബൈ അക്കൗണ്ട് തുറന്നത്. റാഫേല്‍ ബാസ്റ്റോസ് നല്‍കിയ പാസ് സ്വീകരിച്ച റെയ്‌നിയര്‍ ബോക്‌സിനു തൊട്ടരികില്‍ നിന്നും തൊടുത്ത കരുത്തുറ്റ ഷോട്ട് ചെന്നൈ പ്രതിരോധത്തെയും ഗോളിയെയും നിസ്സഹായരാക്കി വലയില്‍ കയറുകയായിരുന്നു. രണ്ടാംപകുതിയിലും മുംബൈയ്ക്കായിരുന്നു മേല്‍ക്കൈ. 55ാം മിനിറ്റില്‍ ചെന്നൈയുടെ തിരിച്ചുവരവ് സാധ്യതകള്‍ അവസാനിപ്പിച്ചുകൊണ്ടു സൊഗു മുംബൈയുടെ രണ്ടാം ഗോളും കണ്ടെത്തി. ഈ ഗോളിലും ബാസ്‌റ്റോസിന് പങ്കുണ്ടായിരുന്നു. ബോക്‌സിന് അരികില്‍ നിന്നുള്ള ബാസ്‌റ്റോസിന്റെ ഷോട്ട് ചെന്നൈ ഗോളി സഞ്ജിബാന്‍ കുത്തിയകറ്റിയെങ്കിലും റീബൗണ്ട് ചെയ്ത പന്ത് ഹെഡ്ഡറിലൂടെ സൊഗു വലയിലെത്തിച്ചു.

Story first published: Thursday, December 6, 2018, 21:44 [IST]
Other articles published on Dec 6, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+