Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മഹാരാഷ്ട്ര ഡെര്‍ബിയില്‍ മുംബൈ സിറ്റിക്ക് ജയം, ഫോര്‍ലാന്‍ തിളങ്ങി

പൂനെ: ഉറുഗ്വെയുടെ സൂപ്പര്‍ താരം ഡിയഗോ ഫോര്‍ലാന്റെ ക്ലാസിക് പാസില്‍ മാത്യാസ് ഡെഫെഡെറികോയുടെ തകര്‍പ്പന്‍ ഫിനിഷിംഗ് ! ഐ എസ് എല്ലിലെ മഹാരാഷ്ട്ര ഡെര്‍ബിയില്‍ എഫ് സി പൂനെ സിറ്റിക്കെതിരെ മുംബൈ സിറ്റി എഫ് സിക്ക് ജയം (1-0). അറുപത്തൊമ്പതാം മിനുട്ടിലാണ് വിജയഗോള്‍. ഇതോടെ, ആദ്യ കളിയില്‍ തന്നെ മൂന്ന് പോയിന്റ് സ്വന്തമാക്കി മുംബൈ ലീഗ് ടേബിളില്‍ മുന്‍നിരയില്‍. ഗോള്‍ നേടിയ അര്‍ജന്റൈന്‍ വിംഗര്‍ ഡെഫെഡെറികോയാണ് ഹീറോ ഓഫ് ദ മാച്ച്.

രണ്ട് ടീമുകളും ജാഗ്രതയോടെ കളിച്ചപ്പോള്‍ മികച്ച നീക്കങ്ങള്‍ പലതും മധ്യഭാഗത്ത് വെച്ച് തകര്‍ന്നു. ഗോളിലേക്ക് ആദ്യമായി ഉന്നം വെച്ചത് ഹോം ടീമായ എഫ് സി പൂനെ സിറ്റിയാണ്. പത്താം മിനുട്ടില്‍ അരാറ്റ ഇസുമിയുടെ തകര്‍പ്പന്‍ ഹെഡര്‍. മുംബൈയുടെ ബ്രസീലിയന്‍ ഗോളി റോബര്‍ട്ടോക്ക് മുന്നില്‍ അത് വിലപോയില്ല. പ്രത്യാക്രമണത്തിന് മുംബൈ പദ്ധതിയിടും മുമ്പെ പൂനെ രണ്ടാം നീക്കം നടത്തി.

mumbaifc

പൂനെ ക്യാപ്റ്റന്‍ ബ്രൂണോ ഹെരേരയുടെ ഡയറക്ട് കിക്ക് ജൊനാഥന്‍ ലൂകക്ക് ഗോളവസരം സൃഷ്ടിച്ചു. ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഫസ്റ്റ് ടൈം ഷോട്ടില്‍ വല കുലുക്കാന്‍ തുനിഞ്ഞെങ്കിലും മുംബൈക്ക് വീണ്ടും ഗോളി റോബര്‍ട് രക്ഷകനായി.

മുംബൈയുടെ മികച്ച അവസരം ഡിയഗോ ഫോര്‍ലാന്റെ പാസിലായിരുന്നു. ഇടത് വിംഗിലൂടെ പന്തുമായി കയറിയ ഫോര്‍ലാന്‍ മികച്ചൊരു ഗ്രൗണ്ടര്‍ ക്രോസ് ബോള്‍ നല്‍കി. ബോക്‌സിനുള്ളില്‍ ക്രിസ്റ്റ്യന്‍ വഡോസിന്റെ കാലില്‍ പന്തെത്തി.

ഹംഗേറിയന്‍ സ്‌ട്രൈക്കര്‍ ലക്ഷ്യത്തിലേക്ക് ആഞ്ഞ് വരുമ്പോഴേക്കും പൂനെയുടെ ഇന്ത്യന്‍ ഡിഫന്‍ഡര്‍ ഗൗരമാംഗി സിംഗ് ബ്ലോക്കിട്ടു. രണ്ടാം പകുതിയില്‍ കുറേക്കൂടി ആവേശം കണ്ടു. പൂനെയുടെ ഹോംഗ്രൗണ്ടില്‍ ഐ എസ് എല്ലില്‍ ഇതുവരെ ജയിച്ചിട്ടില്ലെന്ന ചീത്തപ്പേര് മുംബൈക്കുണ്ട്. അത് മാറ്റിയെടുക്കുവാനുള്ള ദൗത്യമാണ് ഫോര്‍ലാന്‍ ഏറ്റെടുത്തത്. വലത് വിംഗില്‍ നിന്നുള്ള ക്രോസ് ബോള്‍ ഫോര്‍ലാന്‍ ഫസ്റ്റ് ടചില്‍ വളരെ വിദഗ്ധമായി അര്‍ജന്റൈന്‍ വിംഗര്‍ ഡെഫെഡെറികോയുടെ മുന്നിലേക്ക് തള്ളിക്കൊടുത്തു. പെനല്‍റ്റി മേഖലയില്‍ നിന്ന് ഡെഫെഡെറികോ തൊടുത്ത ഷോട്ട് പൂനെയുടെ കാമറൂണ്‍ ഗോളി എദെല്‍ അപോലക്ക് തടയാനായില്ല.

Story first published: Tuesday, October 4, 2016, 8:44 [IST]
Other articles published on Oct 4, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+