Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെന്നൈയിന്‍ എഫ്സിക്ക് കാത്തിരുന്ന ജയം, സീക്കോയുടെ എഫ്സി ഗോവ വീണ്ടും തോറ്റു

ചെന്നൈ: കഴിഞ്ഞ സീസണില്‍ ഫൈനല്‍ കളിച്ചവര്‍ വീണ്ടും മുഖാമുഖം വന്നപ്പോള്‍ ആവേശം അലയടിച്ചു. ചെന്നൈയിന്‍ എഫ് സിയുടെ ആധികാരിക ഗെയിമിന് മുന്നില്‍ എഫ് സി ഗോവ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ ആവര്‍ത്തനം പോലെ ഇത്തവണയും എഫ് സി ഗോവ നിരാശാകാഴ്ചയായി. ചെന്നൈയിന്‍ എഫ് സി, ഐ എസ് എല്‍ സീസണില്‍ ആദ്യമായി മുഴുവന്‍ പോയിന്റും കരസ്ഥമാക്കിയാണ് കളം വിട്ടത്.

ഹന്‍സ് മുള്‍ഡറും മെഹ്‌റാജുദീന്‍ വദുവും ചെന്നൈയിന് വേണ്ടി സ്‌കോര്‍ ചെയ്തു. മൂന്ന് മത്സരങ്ങളില്‍ ഒരോ ജയം, തോല്‍വി, സമനില കണക്കില്‍ നാല് പോയിന്റുള്ള ചെന്നൈയിന്‍ അഞ്ചാം സ്ഥാനത്ത്.

chennaiyinfc

പതിനഞ്ചാം മിനുട്ടില്‍ ഹാന്‍സ് മുള്‍ഡറിന്റെ ഗോള്‍ ടൂര്‍ണമെന്റിലെ മികച്ചതായി. ബോക്‌സിന് പുറത്ത് വെച്ച് മുള്‍ഡര്‍ തൊടുത്ത ഒരു താഴ്ന്ന ഷോട്ട് ഗോളിയെ കബളിപ്പിച്ച് വലയില്‍ കയറി. പത്ത് മിനുട്ട് പിന്നിട്ട ഉടനെ ജമ്മുകാശ്മീര്‍ താരം മെഹ്‌റാജൂദിന്‍ വദുവിന്റെ ഗോള്‍. വദു ബോക്‌സിന് പുറത്ത് വെച്ച് തൊടുത്ത ഷോട്ട് ഗോവന്‍ ഡിഫന്‍ഡര്‍ റാഫേല്‍ഡുമാസിന്റെ മുഖത്ത് തട്ടി വലയില്‍ കയറുകയായിരുന്നു. ഗോളി കട്ടിമണി കാഴ്ചക്കാരനായി മാറി.

Story first published: Friday, October 14, 2016, 9:08 [IST]
Other articles published on Oct 14, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+