Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മഞ്ഞുരുക്കം ! ഷൈ്വന്‍സ്റ്റിഗര്‍ക്ക് മൗറിഞ്ഞോയുടെ പച്ചക്കൊടി

ലണ്ടന്‍: ലീഗ് കപ്പിലെ മാഞ്ചസ്റ്റര്‍ ഡെര്‍ബി കാണുവാന്‍ ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റിഗര്‍ ഓള്‍ഡ്ട്രഫോര്‍ഡിലുണ്ടായിരുന്നു. ട്വിറ്ററിലൂടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമിന് നല്‍കിയ പിന്തുണ ക്ലബ്ബ് ആരാധകര്‍ ഏറ്റുപിടിച്ചു. ജര്‍മന്‍ താരത്തെ കോച്ച് ഹൊസെ മൗറിഞ്ഞോ ടീമിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യം ശക്തമായി. എന്താണെന്നറിയില്ല, ഒട്ടും പ്രതീക്ഷിക്കാതെ ഒരു ട്വിസ്റ്റ് സംഭവിച്ചു. ഹൊസെ മൗറിഞ്ഞോ തന്റെ ടീമില്‍ ഇടമില്ലെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തിയ ഷൈ്വന്‍സ്റ്റിഗറെ ടീമിലേക്ക് തിരികെ വിളിച്ചു.

കാരിംഗ്ടണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലന സെഷനില്‍ ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റിഗറെ കണ്ട ജേര്‍ണലിസ്റ്റുകള്‍ ശരിക്കും ഞെട്ടി. ഇതെന്ത് മറിമായം എന്നായിരുന്നു അവരുടെ മുഖഭാവം. ഹൊസെ മൗറിഞ്ഞോ മാഞ്ചസ്റ്ററില്‍ കോച്ചായെത്തിയതിന് ശേഷം ആദ്യമായിട്ടാണ് ഷൈ്വന്‍സ്റ്റിഗറിനെ തന്റെ സീനിയര്‍ സ്‌ക്വാഡിനൊപ്പം പരിശീലനം നടത്താന്‍ അനുവദിക്കുന്നത്. ഇതുവരെ സ്വന്തം നിലക്കായിരുന്നു ജര്‍മന്‍ താരം പരിശീലനം നടത്തിയിരുന്നത്.

cover

തന്റെ ഗെയിം പദ്ധതികളില്‍ മുന്‍ ബയേണ്‍ താരത്തിന് ഇടമില്ലെന്ന് വ്യക്തമാക്കിയ മൗറിഞ്ഞോ ഷൈ്വന്‍സ്റ്റിഗറിനെ സീസണിലെ സ്‌ക്വാഡ് ഫോട്ടോയില്‍ നിന്ന് പോലും തഴഞ്ഞിരുന്നു. പക്ഷേ, എവിടെയോ ഒരു ഉള്‍വിളി മൗറിഞ്ഞോക്ക് സംഭവിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍. കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ ബണ്‍ലിക്കെതിരെ ഗോള്‍ രഹിത സമനിലയായതോടെ മൗറിഞ്ഞോ തന്റെ ടീമിലേക്ക് ഷൈ്വന്‍സ്റ്റിഗറെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതാകാം. താന്‍ സന്തോഷവാനാണെന്ന് ഷൈ്വന്‍സ്റ്റിഗര്‍ ട്വീറ്റ് ചെയ്തിരിക്കുന്നു. മൗറിഞ്ഞോ ബയേണിന്റെ ഇതിഹാസ താരത്തെ ഏത് വിധേനയാണ് ഉപയോഗിക്കാന്‍ പോകുന്നതെന്നത് കാത്തിരുന്ന് കാണാം.

Story first published: Tuesday, November 1, 2016, 17:26 [IST]
Other articles published on Nov 1, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+