Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലീഗ് കപ്പില്‍ ഇതാ വീണ്ടും മൗറിഞ്ഞോ, സാക്ഷാല്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ റെക്കോര്‍ഡിനൊപ്പം!!

ലണ്ടന്‍: ഹൊസെ മൗറിഞ്ഞോ എന്ന പോര്‍ച്ചുഗീസ് തന്ത്രജ്ഞന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. സ്ഥാനമേറ്റെടുത്ത ആദ്യ സീസണില്‍ തന്നെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഒരു പ്രധാന കിരീടം നേടിക്കൊടുക്കുന്ന ആദ്യ കോച്ച് ! സാക്ഷാല്‍ സര്‍ അലക്‌സ്‌ഫെര്‍ഗൂസന് പോലും സാധിക്കാത്ത നേട്ടം.

ചെല്‍സിക്കൊപ്പം മൂന്ന് തവണ ലീഗ് കപ്പ് നേടിയിട്ടുള്ള മൗറിഞ്ഞോക്ക് ഇതോടെ നാല് ലീഗ് കപ്പുകളായി. ഇതിഹാസ പരിശീലകരായ ബ്രയാന്‍ ക്ലോയ്ക്കും മാഞ്ചസ്റ്ററിന്റെ മുന്‍ കോച്ച് അലക്‌സ് ഫെര്‍ഗൂസന്റെയും നാല് ലീഗ് കപ്പുകളെന്ന റെക്കോര്‍ഡിനൊപ്പമെത്താനും മൗറിഞ്ഞോക്ക് സാധിച്ചു.

alexferguson

2005, 2007, 2015 വര്‍ഷങ്ങളില്‍ ചെല്‍സിക്കൊപ്പം ലീഗ് കപ്പ് ഉയര്‍ത്തിയ മൗറിഞ്ഞോ 2017 ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പവും നേട്ടം കൈവരിച്ചു. ഫെര്‍ഗൂസന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം മാത്രമാണ് ലീഗ് കപ്പുകള്‍ സ്വന്തമാക്കിയത്. മൗറിഞ്ഞോ രണ്ട് വ്യത്യസ്ത ക്ലബ്ബുകള്‍ക്കൊപ്പം ലീഗ് കപ്പ് ഉയര്‍ത്തിയെന്ന പ്രത്യേകതയുണ്ട്. ആവേശകരമായ ഫൈനലില്‍ പൊരുതിക്കളിച്ച സതംപ്ടണിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയാണ് മാഞ്ചസ്റ്ററിന്റെ അഞ്ചാം ലീഗ് കപ്പ് നേട്ടം.

രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടു നിന്ന ശേഷം സമനില വഴങ്ങിയത് മൗറിഞ്ഞോയെ സമ്മര്‍ദത്തിലാഴ്ത്തിയിരുന്നു. ഫൈനല്‍ വിസിലിന് മിനുട്ടുകള്‍ ശേഷിക്കെയാണ് ഇബ്രാഹിമോവിച് ഹെഡറിലൂടെ വിജയഗോള്‍ നേടുന്നത്. മത്സരശേഷം അതിവൈകാരികത മൗറിഞ്ഞോയുടെ മുഖത്തുണ്ടായിരുന്നു. ഇപ്പോള്‍ കരയും എന്ന മട്ടിലായിരുന്നു പുള്ളി. പക്ഷേ, എല്ലാം നിയന്ത്രിച്ച പോര്‍ച്ചുഗീസ് കോച്ച് തോറ്റ കളിക്കാരെ ആശ്വസിപ്പിക്കുവാന്‍ ഏറെ സമയം കണ്ടെത്തി. തന്റെ കളിക്കാര്‍ക്കൊപ്പം ആഹ്ലാദത്തിമിര്‍പ്പിലേക്ക് പോകുന്നതിന് പകരം ഏറെ പക്വമായിട്ടാണ് മൗറിഞ്ഞോ കിരീട വിജയത്തില്‍ പ്രതികരിച്ചത്. മുന്‍ കോച്ച് അലക്‌സ് ഫെര്‍ഗൂസന്‍ മത്സരം കാണുവാന്‍ എത്തിയിരുന്നു.

Story first published: Monday, February 27, 2017, 9:12 [IST]
Other articles published on Feb 27, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+