Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീലിലെ ഓരോ മനുഷ്യനും മികച്ച കോച്ചാണ്, ഓരോ പത്രക്കാരനും കോച്ചിനേക്കാള്‍ വിവരമാണ്, മൗറിഞ്ഞോയുടെ ബ്രസീല്‍ സ്‌നേഹം അറിയൂ!!!

ലണ്ടന്‍: യൂറോപ്പിലെ സൂപ്പര്‍ കോച്ച് പരിവേഷമുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഹൊസെ മൗറിഞ്ഞോക്ക് ബ്രസീല്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ആഗ്രഹം. എഫ് സി പോര്‍ട്ടോ, ചെല്‍സി, ഇന്റര്‍മിലാന്‍, റയല്‍മാഡ്രിഡ് ക്ലബ്ബുകളിലെല്ലാം വെന്നിക്കൊടി പാറിച്ചതിന് ശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തിയ മൗറിഞ്ഞോക്ക് ബ്രസീലിന്റെ ഫുട്‌ബോള്‍ സംസ്‌കാരത്തോട് എന്തെന്നില്ലാത്ത ഇഷ്ടമുണ്ട്. അതിന് ഒരു കാരണം, തലമുറകളുടെ വ്യത്യാസമില്ലാതെ ഫുട്‌ബോള്‍ പ്രതിഭകള്‍ ഉണ്ടാകുന്നുവെന്നതാണ്.

അങ്ങനെയൊരു ടീമിനെ പരിശീലിപ്പിക്കുക ഏതൊരു കോച്ചിന്റെയും സ്വപ്‌നമായിരിക്കുമെന്നും മൗറിഞ്ഞോ. എന്നാല്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ശേഷം വലിയ വെല്ലുവിളികളും സമ്മര്‍ദവും ഇല്ലാത്ത ടീമിന്റെ പരിശീലക സ്ഥാനമാണ് മൗറിഞ്ഞോ ആഗ്രഹിക്കുന്നത്. ബ്രസീലിന്റെ പരിശീലക സ്ഥാനം എന്നത് ഭാരിച്ച ഉത്തരവാദിത്വമാണ്.

mourinho

ബ്രസീലിലെ ഓരോ മനുഷ്യനും ഫുട്‌ബോളറിയാം. വല്ലാത്തൊരു വൈകാരികതയാണ് അവര്‍ക്ക് ഈ ഗെയിമിനോട്. ഓരോ ആളും അവിടെ കോച്ചാണ്. ഓരോ പത്രപ്രവര്‍ത്തകനും അവിടെ കോച്ചിനേക്കാള്‍ ധാരണയുള്ള കോച്ചാണ്. അതുകൊണ്ടവിടെ പരിശീലകനായിരിക്കുക എന്നത് വലിയ വെല്ലുവിളിയാണ്- മൗറിഞ്ഞോ പറഞ്ഞു.

ബ്രസീലിന്റെ പരിശീലകസ്ഥാനം ബ്രസീലുകാര്‍ക്കുള്ളതാണ്. വിദേശികള്‍ അവിടെ വരില്ല. എനിക്ക് തോന്നുന്നു ബ്രസീലിന്റെ ദേശീയ ടീം എന്നത് ബ്രസീലിയന്‍ കോച്ചിന് മാത്രം അവകാശപ്പെട്ടതാണെന്ന് - മൗറിഞ്ഞോ പറയുന്നു.

Story first published: Thursday, March 30, 2017, 10:32 [IST]
Other articles published on Mar 30, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+