ഫ്രാന്‍സില്‍ പിഎസ്ജിയും മൊണാക്കോയും ഗോളടിച്ച് കസറി, കിരീടപ്പോരില്‍ ഇഞ്ചോടിഞ്ച്, മൂന്ന് പോയിന്റ് മുന്നില്‍ മൊണാക്കോ
പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ പാരിസ് സെയിന്റ് ജെര്‍മെയിനും മൊണാക്കോക്കും തകര്‍പ്പന്‍ ജയം. പി എസ് ജി എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ബാസ്റ്റിയയെ തകര്‍ത്തപ്പോള്‍ മൊണാക്കോ എവേ മാച്ചില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നാന്‍സിയെ കീഴടക്കി.

കവാനിക്ക് ഡബിള്‍..
പി എസ് ജിയുടെ അഞ്ച് ഗോളുകളില്‍ രണ്ടെണ്ണം ഉറുഗ്വെന്‍ സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനി നേടി. 76, 89 മിനുട്ടുകളിലായിരുന്നു കവാനിയുടെ സ്‌കോറിംഗ്. ലുകാസ് മൗറ (32), വെറാറ്റി (35), മാര്‍ക്വുഞ്ഞോസ് (82) പി എസ് ജിക്കായി ലക്ഷ്യം കണ്ടു.

മൊണാക്കോ മൂന്നടിച്ച്...
മൂന്നാം മിനുട്ടില്‍ സെല്‍ഫ് ഗോളിലാണ് മൊണാക്കോ ലീഡെടുത്തത്. ബെര്‍നാര്‍ഡോ സില്‍വ (40), ലെമാര്‍ (86) എന്നിവരും നാന്‍സിയുടെ വലയില്‍ പന്തെത്തിച്ചു.

ഗോള്‍ നില...
പി എസ് ജി 5-0 ബാസ്റ്റിയ
നാന്‍സി 0-3 മൊണാക്കോ
ഗ്യുന്‍ഗാംപ് 4-0 ദിജോന്‍
ലിലെ 0-2 മെറ്റ്‌സ്
ലോറന്റെ 1-1 ആംഗേഴ്‌സ്
ടുലുസെ 0-1 സിയന്‍

പോയിന്റ് നില...
35 മത്സരങ്ങളില്‍ 86 പോയിന്റുമായി മൊണാക്കോ ലീഗ് വണ്ണില്‍ ഒന്നാം സ്ഥാനത്തായി. 36 മത്സരങ്ങളില്‍ 83 പോയിന്റുമായി പി എസ് ജി രണ്ടാം സ്ഥാനത്തും. ഒരു മത്സരം കുറച്ച് കളിച്ചതിന്റെ ആനുകൂല്യം മൊണാക്കോക്ക് വ്യക്തമായ മുന്‍തൂക്കം നല്‍കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications