Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗില്‍ ഗോകുലം മോഹന്‍ബഗാനോട് തോറ്റു; മിനര്‍വയ്ക്ക് ജയം

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ നന്നായി തുടങ്ങിയ ഗോകുലം കേരളയ്ക്ക് മൂന്നാം മത്സരത്തില്‍ പിഴച്ചു. ആദ്യ രണ്ട് കളികളിലും ജയിച്ച ടീം മൂന്നാം കളിയില്‍ മോഹന്‍ബഗാനോട് 2-1 എന്ന നിലയില്‍ പരാജയപ്പെടുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ പഞ്ചാബ് എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യന്‍ ആരോസിനേയും തോല്‍പ്പിച്ചു. 4 കളികളില്‍ നിന്നും 8 പോയന്റുള്ള ഈസ്റ്റ് ബംഗാളാണ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 7 പോയന്റോടെ മോഹന്‍ ബഗാന്‍ രണ്ടാം സ്ഥാനത്തുണ്ട്. തോല്‍വിയോടെ ഗോകുലം അഞ്ചാം സ്ഥാനത്തായി.

ഒട്ടേറെ അവസരങ്ങള്‍ നഷ്ടമാക്കിയാണ് ജയിക്കാവുന്ന കളിയില്‍ ഗോകുലം തോല്‍വി ഏറ്റുവാങ്ങിയത്. ഫ്രാന്‍സിസ്‌കോ ഗോണ്‍സാലസിന്റെ (24, 48) ഇരട്ടഗോള്‍ മോഹന്‍ ബഗാന് തുണയായി. പെനാല്‍ട്ടിയിലൂടെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ മാര്‍കസ് ജോസഫ് ഗോകുലത്തിന്റെ ഗോള്‍ നേടി. രണ്ടാം പകുതിയില്‍ ഗോകുലത്തിന് ഉറച്ച ഗോളവസരങ്ങള്‍ മുതലെടുക്കാനായില്ല. ജനുവരി നാലിന് ഐസ്വാളിനെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

Mohun Bagan Beat Gokulam Kerala in I-League

പഞ്ചാബ് എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യന്‍ ആരോസിനെ മറികടന്നത്. ദിപാന്ദ(80) വിജയികള്‍ക്കായി ഗോള്‍ നേടി. ഇരു ടീമുകളും കൂടുതല്‍ ഗോളവസരങ്ങള്‍ തുറക്കുന്നതില്‍ പരാജയപ്പെട്ടു. പുതിയ സീസണില്‍ ഇന്ത്യന്‍ ആരോസിന് ഒരു മത്സരംപോലും ജയിക്കാനായില്ല. മൂന്ന് തോല്‍വികള്‍ ഏറ്റുവാങ്ങിയ ടീം 10-ാം സ്ഥാനത്താണ്. അതേസമയം, ജയത്തോടെ 4 കളികളില്‍നിന്നും 7 പോയന്റോടെ പഞ്ചാബ് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.

Story first published: Tuesday, December 17, 2019, 9:28 [IST]
Other articles published on Dec 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+