Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ്: ലജോങിനെ തകര്‍ത്ത് ബഗാന്റെ കുതിപ്പ്, മൂന്നാമത്... ചാംപ്യന്മാര്‍ക്ക് സമനില

ഷില്ലോങ് : മുന്‍ ജേതാക്കളായ മോഹന്‍ ബഗാന് ഐ ലീഗ് ഫുട്‌ബോളില്‍ തകര്‍പ്പന്‍ ജയം. എവേ മല്‍സരത്തില്‍ ഷില്ലോങ് ലജോങിനെ ബഗാന്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് മുക്കുകയായിരുന്നു. മറ്റൊരു കളിയില്‍ നിലവിലെ ചാംപ്യന്മാരായ ഐസ്വാള്‍ എഫ്‌സിയെ ചെന്നൈ സിറ്റി 1-1നു സമനിലയില്‍ കുരുക്കി. അസെര്‍ പിയെറിക് ദിപാന്ത, അക്രം മൊഗ്രാബി, ഷെയ്ഖ് ഫൈസ് എന്നിവരുടെ ഗോളുകളാണ് ലജോങിനെതിരേ ബഗാന് മിന്നുന്ന വിജയം സമ്മാനിച്ചത്. ബഗാന്റെ രണ്ടു ഗോളുകള്‍ അവസാന നാലു മിനിറ്റിനിടെയായിരുന്നു.

1

ഈ വിജയത്തോടെ പോയിന്റ് പട്ടികയിലും ബഗാന്‍ മുന്നേറ്റം നടത്തി. മല്‍സരത്തിനു മുമ്പ് ലീഗില്‍ അഞ്ചാമതായിരുന്ന ബഗാനെ ഈ ജയം മൂന്നാംസ്ഥാനത്തേക്കുയര്‍ത്തി. 12 മല്‍സരങ്ങളില്‍ നിന്നും ബഗാന്റെ അഞ്ചാം വിജയമാണിത്.

അതേസമയം, ഒരു ഗോളിന് ലീഡ് ചെയ്ത ശേഷമാണ് ചെന്നൈക്കെതിരേ ഐസ്വാളിന് സമനില കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നത്. എവേ മല്‍സരത്തില്‍ മൂന്നാം മിനിറ്റില്‍ത്തന്നെ യുഗോ കൊബായാഷി ഐസ്വാളിന്റെ അക്കൗണ്ട് തുറന്നിരുന്നു. എന്നാല്‍ സ്വന്തം മൈതാനത്ത് പൊരുതിക്കളിച്ച ചെന്നൈ 73ാം മിനിറ്റില്‍ സമനില പിടിച്ചുവാങ്ങി. ആന്റണി ബ്യൂട്ടിനാണ് ടീമിനായി സ്‌കോര്‍ ചെയ്തത്.

Story first published: Sunday, February 4, 2018, 9:17 [IST]
Other articles published on Feb 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+