Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തോല്‍വിക്ക് ബ്രേക്കിട്ട് ബഗാന്‍... ചാംപ്യന്‍മാരെ തകര്‍ത്ത് ബഗാന്റെ തിരിച്ചുവരവ്

കൊല്‍ക്കത്ത: ഐ ലീഗില്‍ തുടര്‍ച്ചയായി നാലു കളികളില്‍ ജയം നേടാനാവാതെ തപ്പിത്തടഞ്ഞ മോഹന്‍ ബഗാന്‍ ഒടുവില്‍ വിജയവഴിയില്‍ മടങ്ങിയെത്തി. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഐസ്വാള്‍ എഫ്‌സിയെയാണ് സ്വന്തം മൈതാനത്ത് ബഗാന്‍ തകര്‍ത്തുവിട്ടത്. എതിരില്ലാത്ത രണ്ടു ഗോളുകളുടെ ആധികാരിക വിജയമാണ് മുന്‍ ജേതാക്കള്‍ ആഘോഷിച്ചത്.

1

ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം 53ാം മിനിറ്റില്‍ മസിഹ് സെയ്ഗാനിയുടെ സെല്‍ഫ് ഗോളിലാണ് ബഗാന്‍ മുന്നിലെത്തുന്നത്. 75ാം മിനിറ്റില്‍ ഐസ്വാളിന്റെ സമനില സാധ്യതകള്‍ അവതാളത്തിലാക്കി ദിപാന്ദ ഡിക്കയിലൂടെ ബഗാന്‍ രണ്ടാം ഗോളും നിക്ഷേപിക്കുകയായിരുന്നു. പുതിയ കോച്ച് ശങ്കര്‍ലാല്‍ ചക്രവര്‍ത്തിക്കു കീഴില്‍ ബഗാന്റെ ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്. ടീമിന്റെ തുടര്‍ച്ചയായ മോശം പ്രകടനത്തെ തുടര്‍ന്നു രാജിവച്ച സഞ്‌ജോയ് സെന്നിനു പകരമാണ് ശങ്കര്‍ലാല്‍ പരിശീലകസ്ഥാനമേറ്റെടുത്തത്.

2017 ഡിസംബര്‍ 10നു ശേഷം ഐ ലീഗില്‍ ഒരു മല്‍സരം പോലും ജയിക്കാന്‍ ബഗാനു കഴിഞ്ഞിട്ടില്ല. ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ 5-0ന് മുക്കിയതായിരുന്നു ഇന്നത്തെ കളിക്കു മുമ്പ് ബഗാന്റെ അവസാന വിജയം. പിന്നീട് നടന്ന നാലു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ സമനില വഴങ്ങിയ ബഗാന്‍ ഒന്നില്‍ പരാജയവുമേറ്റുവാങ്ങി. ഐസ്വാളിനെതിരേ നേടിയ വിജയത്തോടെ എട്ടു മല്‍സരങ്ങളില്‍ നിന്നും 13 പോയിന്റുമായി ബഗാല്‍ ലീഗില്‍ നാലാംസ്ഥാനത്തേക്കുയര്‍ന്നു. ആറു കളികളില്‍ നിന്നിം 10 പോയിന്റുമായി ഐസ്വാള്‍ ആറാംസ്ഥാനത്തു തുടരുകയാണ്.

Story first published: Sunday, January 7, 2018, 20:31 [IST]
Other articles published on Jan 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+